ETV Bharat / bharat

മഹാരാഷ്ട്രയിൽ വിതരണം ചെയ്തത് 1.10 കോടി ഡോസ് കൊവിഡ് വാക്സിൻ: ജാവദേക്കർ

author img

By

Published : Apr 10, 2021, 11:45 PM IST

മഹാരാഷ്ട്രയേക്കാൾ ചെറുതും ജനസംഖ്യ കുറഞ്ഞതുമായ സംസ്ഥാനങ്ങളിൽ കൂടുതൽ ഡോസ് വാക്സിൻ ലഭിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ആരോപിച്ചിരുന്നു.

കൊവിഡ് വാക്സിൻ  മഹാരാഷ്ട്ര കൊവിഡ് വാക്സിൻ  1.10 കോടി ഡോസ് കൊവിഡ് വാക്സിൻ  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  Javadekar
ജാവദേക്കർ

മഹാരാഷ്ട്രയ്ക്ക് ഇതുവരെ 1.10 കോടി ഡോസ് കൊവിഡ് വാക്സിനുകൾ ലഭ്യമാക്കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. സംസ്ഥാനങ്ങളിൽ വാക്സിൻ ഡോസുകളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ ലഭിച്ച മറ്റ് സംസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ 1,100 ലധികം വെന്‍റിലേറ്ററുകളിം എത്തിക്കും. ഓക്സിജൻ വിതരണവും വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മഹാരാഷ്ട്രയേക്കാൾ ചെറുതും ജനസംഖ്യ കുറഞ്ഞതുമായ സംസ്ഥാനങ്ങളിൽ കൂടുതൽ ഡോസ് വാക്സിൻ ലഭിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ആശുപത്രികളിൽ വെന്റിലേറ്റർ കിടക്കകളുടെ കുറവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നിലവിൽ 5,34,603 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 55,000 കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാത്രി കർഫ്യു ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. രാത്രി ഉൾപ്പെടെ സർക്കാർ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.