ചെന്നൈ: സ്വവർഗാനുരാഗികളുടെ വിവാഹത്തെ എതിർത്ത മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് സ്വവർഗാനുരാഗികളായ പെൺകുട്ടികൾ നൽകിയ പരാതിയിലാണ് കോടതി വിധി. ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ആണ് ഉത്തരവിട്ടത്.
പരാതിക്കാരുമായും മാതാപിതാക്കളുമായും നടത്തിയ ചർച്ചക്കൊടുവിലാണ് വിധി പ്രഖ്യാപിച്ചത്. ഈ വിഷയത്തിൽ മുൻകൂട്ടി തീരുമാനിച്ച ധാരണകൾ തകർക്കാൻ ശ്രമിക്കുകയാണെന്ന് വിധി പ്രഖ്യാപനത്തിനിടെ ജഡ്‌ജി പറഞ്ഞു. 20ഉം 22ഉം വയസുള്ള പരാതിക്കാർ കഴിഞ്ഞ രണ്ട് വർഷമായി സൗഹൃദത്തിലായിരുന്നു.