ചെന്നൈ: ഡിജിപി രാജേഷ് ദാസിനെതിരെ തമിഴ്‌നാട് സിബി-സിഐഡി രജിസ്റ്റർ ചെയ്‌ത ലൈംഗിക പീഡനക്കേസ് മദ്രാസ് ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കും. വനിതാ ഐപിഎസ് ഓഫീസറാണ് രാജേഷ് ദാസിനെതിരെ പീഡന പരാതി നൽകിയത്. എസ്‌പി മുത്തരസിയാണ് സിബി-സിഐഡിക്ക് വേണ്ടി കേസ് അന്വേഷിക്കുക. പരാതി നൽകുന്നതിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥയെ തടയാൻ ശ്രമിച്ച എസ്‌പി കണ്ണനെതിരെയും സിബി-സിഐഡി എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
വിഷയത്തിൽ തമിഴ്‌നാട് സർക്കാർ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആറംഗ അന്വേഷണ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ ഡിജിപി രാജേഷ് ദാസിനെ ചുമതലകളിൽ നിന്നെല്ലാം മാറ്റി നിർത്തിയിട്ടുണ്ട്. ക്രമസമാധാമത്തിന്‍റെ ചുമതലയുള്ള സ്പെഷ്യൽ ഡിജിപി ആയിരുന്നു രാജേഷ് ദാസ്.