ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന് മദ്രാസ് ഹൈക്കോടതി ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി കര്‍ണന് ജാമ്യം നല്‍കിയത്. ജഡ്ജിമാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഓണ്‍ലൈന്‍ വീഡിയോകളിലൂടെ നടത്തിയ അപകീര്‍ത്തിപരാമര്‍ശങ്ങളിലാണ് കര്‍ണന്‍ അറസ്റ്റിലായത്.
കോടതികള്‍, ജഡ്ജിമാര്‍, കുടുംബാഗങ്ങള്‍, ജീവനക്കാര്‍, വക്കീലന്മാര്‍ തുടങ്ങിയവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും കോടതി കര്‍ണനെ വിലക്കിയിട്ടുണ്ട്. നവമാധ്യമങ്ങളില്‍ പോസ്റ്റുകളിടാനും പാടില്ല. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസം കര്‍ണന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കെതിരെ ചെന്നൈ ഹൈക്കോടതിയിലെ പത്തോളം വക്കീലന്മാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.