ഭോപ്പാല്‍: സംസ്ഥാനത്തെ 4.9 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്‌ത് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയിലൂടെയായിരുന്നു അരി വിതരണം. അരിക്ക് പുറമേ പ്രളയ ബാധിതര്‍ക്ക് 50 കിലോ ഭക്ഷ്യ വിഭവങ്ങള്‍ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രളയ ബാധിത മേഖലകളില്‍ കുടുങ്ങിക്കിടന്ന 46,000 ആളുകളെ രക്ഷിച്ചു. 20,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചുവെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Read more: വെള്ളപ്പൊക്കത്തിൽ കുടുങ്ങി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ; എയര്‍ലിഫ്റ്റ് ചെയ്ത് വ്യോമസേന
വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് 6,000 രൂപ ധനസഹായം നല്‍കും. യുദ്ധകാലാടിസ്ഥാനത്തിലായിരിക്കും ധനസഹായം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്വാളിയാര്‍, ചമ്പാല്‍ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയില്‍ 12 പേരാണ് മരണമടഞ്ഞത്.