ETV Bharat / bharat

ഉത്തർപ്രദേശിന് പിന്നാലെ ലവ് ജിഹാദിനെതിരായ നിയമം പാസാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശനമായ നിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോട്ടം മിശ്ര പറഞ്ഞു.

Love Jihad  Love Jihad law  Madhya Pradesh  Narottam Mishra  Madhya Pradesh Health Minister  Provisions of alimony  ലവ് ജിഹാദിനെതിരായ നിയമം പാസാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ  ഭോപ്പാൽ  10 വർഷം വരെ തടവ്
ലവ് ജിഹാദിനെതിരായ നിയമം പാസാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
author img

By

Published : Dec 7, 2020, 3:39 AM IST

ഭോപ്പാൽ: ഉത്തർപ്രദേശിന് പിന്നാലെ ലവ് ജിഹാദിനെതിരായ നിയമം മധ്യപ്രദേശിലും കൊണ്ടുവരാൻ ഒരുങ്ങി ബി.ജെ.പി സർക്കാർ. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ നിയമവിരുദ്ധ മതപരിവർത്തനം തടയാനുളള നിയമം കൊണ്ടുവരുമെന്നും ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർശനമാക്കുമെന്നും മധ്യപ്രദേശ് ആരോഗ്യമന്ത്രി നരോട്ടം മിശ്ര പറഞ്ഞു.

10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കർശനമായ നിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇതിനുപുറമെ, ജീവനാംശം, പ്രോപ്പർട്ടി അറ്റാച്ചുമെന്റ് എന്നിവയും നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.“ഈ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നവരെ കുറ്റകൃത്യത്തിന്‍റെ കക്ഷിയായി കണക്കാക്കും, അവരെ ശിക്ഷിക്കാനും വ്യവസ്ഥയുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹത്തിനായി നിർബന്ധിത മതപരിവർത്തനം പരിശോധിക്കാൻ ശ്രമിക്കുന്ന നിയമവിരുദ്ധ മതപരിവർത്തന ബിൽ 2020 ഓർഡിനൻസിന് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.