മധ്യപ്രദേശ് : മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ 16 വയസുകാരിയെ പുലി കടിച്ചുകൊന്നു. രവീണ യാദവാണ് കൊല്ലപ്പെട്ടത്. പാണ്ടിവാഡ ഗ്രാമത്തിലെ കാന്നിവാഡ വനപ്രദേശത്താണ് ശനിയാഴ്ച വൈകിട്ട് ദാരുണ സംഭവം.
രവീണയും പിതാവും കന്നുകാലികളെ മേയ്‌ക്കാനാണ് വനത്തിലേക്ക് വന്നത്. ജനവാസ പ്രദേശത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാറി കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
ALSO READ: മഴക്കെടുതി : കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ
പിന്നിലൂടെ എത്തിയ പുലി പെണ്‍കുട്ടിയുടെ കഴുത്തില്‍ കടിക്കുകയായിരുന്നു. ചുറ്റുപാടുമുള്ളവര്‍ ഓടിയെത്തിയപ്പോള്‍ പുലി പെണ്‍കുട്ടിയെ വിട്ട് കാട്ടിലേക്ക് ഓടിപ്പോയെന്നും ഫോറസ്റ്റ് റേഞ്ചര്‍ യോഗേഷ് പട്ടേല്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് വനംവകുപ്പ് 10,000 രൂപ അടിയന്തര ധനസഹായം നല്‍കിയതായി പട്ടേല്‍ പറഞ്ഞു. ഇവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. അതേസമയം പുലിയെ പിടിക്കാന്‍ സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെന്ന് വനപാലകര്‍ അറിയിച്ചു.