ETV Bharat / bharat

യുവാവിനെ കൊന്ന് 400 കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി ; പ്രതികളായ അച്ഛനും മകനും പിടിയില്‍ - യുവാവിനെ കൊന്ന അച്ഛനും മകനും പിടിയില്‍

Father-son duo kills man, chops off body into 400 pieces; accused held : കൊലപാതകം നടത്തിയത് ഇരുമ്പ് ചുറ്റിക കൊണ്ട് അടിച്ച്. വിവിധ ഇടങ്ങളില്‍ മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചു.

Madhya Pradesh  Father son duo kills man  chops off body into 400 pieces  accused held  body dumbed in drainage  swarna rekha drainage and other places body  body in 16 plastic bags  കൊലപാതകം 57 ദിവസത്തിന് ശേഷം പ്രതികള്‍ പിടിയില്‍  മയക്കുമരുന്ന് കേസില്‍ കീഴടങ്ങിയ കല്ലുഖാന്‍  മകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
madhya-pradesh-father-son-duo-kills-man-chops-off-body-into-400-pieces-accused-held
author img

By ETV Bharat Kerala Team

Published : Nov 29, 2023, 11:08 AM IST

Updated : Nov 29, 2023, 11:39 AM IST

ഗ്വാളിയോര്‍ (മധ്യപ്രദേശ്): യുവാവിനെ കൊന്ന് 400 കഷണങ്ങളാക്കി അഴുക്കുചാലില്‍ തളളിയ സംഭവത്തില്‍ കൊലപാതകം നടന്ന് 57 ദിവസത്തിന് ശേഷം പ്രതികള്‍ പിടിയില്‍. മയക്കുമരുന്ന് ഇടപാടുകാരായ നസീമും പിതാവ് കല്ലുഖാനും ആണ് അറസ്റ്റിലായത് (father son killed man). മയക്കുമരുന്ന് കേസില്‍ കീഴടങ്ങിയ കല്ലുഖാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ ഇയാളുടെ മകനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു (chopped body into 400 parts). രാജുഖാന്‍ എന്നയാളെ ഏകദേശം രണ്ട് മാസം മുമ്പ് കാണാതായി എന്ന് അദ്ദേഹത്തിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ അഴുക്കുചാലില്‍ (drainage) നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും മകനും കുടുങ്ങിയത്.

ബക്രി മാണ്ടിയിലെ താമസക്കാരനായ നസിം ഖാന്‍ എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. രാജുഖാന്‍ തന്‍റെ പിതാവിനൊപ്പം ജോലി ചെയ്‌തിരുന്ന ആളാണെന്ന് നസീം വ്യക്തമാക്കി. സെപ്റ്റംബര്‍ 21ന് നസീമും രാജുഖാനുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ജോലിയില്‍ നിന്ന് വിട്ടുപോകാന്‍ ഇയാളോട് ആവശ്യപ്പെടുകയും ചെയ്‌തു.

എന്നാല്‍ ജോലി വിട്ട് പോകണമെങ്കില്‍ 20,000 രൂപ നല്‍കണമെന്ന് രാജുഖാന്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് പിതാവും മകനും സമ്മതിച്ചു. തുടര്‍ന്ന് പണം നല്‍കാനായി വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തുക ആയിരുന്നു. പണത്തെ ചൊല്ലി അഭിപ്രായവ്യത്യാസം ഉടലെടുത്തതോടെ നസീം മുന്‍ നിശ്ചയിച്ച പ്രകരം രാജുവിനെ ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുക ആയിരുന്നു.

ബോധരഹിതനായ രാജുവിനെ നസീം നിരവധി തവണ വീണ്ടും ചുറ്റിക കൊണ്ട് അടിച്ചു. മൃതദേഹം ഒളിപ്പിക്കാനായി നിരവധി കഷണങ്ങളാക്കി. പിന്നീട് പതിനാറോളം പ്ലാസ്റ്റിക് ചാക്കുകളിലായി സ്വരണ്‍ രേഖ അഴുക്ക് ചാല്‍ അടക്കം വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ഷിയാസ് കെ എം അറിയിച്ചു. എന്നാല്‍ മൃതദേഹം മുറിക്കാനുപയോഗിച്ച കത്തിയടക്കമുള്ള മറ്റ് വസ്‌തുക്കള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള തെരച്ചില്‍ തുടരുകയാണ്.

Also Read: അവരെത്തി... സുരക്ഷിതരായി; സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളികളുടെ വീടുകളില്‍ ആഘോഷം

Last Updated : Nov 29, 2023, 11:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.