ETV Bharat / bharat

'അത് എന്‍റെ അറിവില്ലായ്‌മ, ഞാന്‍ ഇത്‌ അര്‍ഹിക്കുന്നു'; ട്രോളുകള്‍ക്ക് മറുപടിയുമായി മാധവന്‍ - Rocketry The Nambi Effect release

Madhavan panchang controversy statement: അല്‍മനാകിനെ തമിഴില്‍ പഞ്ചാംഗ്‌ എന്ന് വിളിച്ചത് തന്‍റെ അറിവില്ലായ്‌മ കൊണ്ടാണെന്ന് മാധവന്‍. ബഹിരാകാശത്തേക്ക്‌ റോക്കറ്റ് വിക്ഷേപിക്കാനും അത് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്താനും ഐഎസ്‌ആര്‍ഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗ്‌ സഹായിച്ചെന്നായിരുന്നു മാധവന്‍റെ പ്രസ്‌താവന

Madhavan panchang comment  Madhavan panchang controversy statement  Madhavan reacts to criticism over panchang comment  Madhavan latest news  ട്രോളുകള്‍ക്ക് മറുപടിയുമായി മാധവന്‍  Rocketry The Nambi Effect promotions  TM Krishna disappointed with ISRO  Rocketry The Nambi Effect release  Madhavan reacts to criticism
'അത് എന്‍റെ അറിവില്ലായ്‌മ, ഞാന്‍ ഇത്‌ അര്‍ഹിക്കുന്നു'; ട്രോളുകള്‍ക്ക് മറുപടിയുമായി മാധവന്‍
author img

By

Published : Jun 27, 2022, 3:54 PM IST

Rocketry The Nambi Effect promotions: റിലീസിനൊരുങ്ങുന്ന നടന്‍ മാധവന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'റോക്കട്രി ദി നമ്പി ഇഫക്‌ട്‌'. നിലവില്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് മാധവന്‍. റോക്കട്രിയുടെ പ്രചാരണത്തിനിടെ താരം നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു.

Madhavan panchang controversy statement: ഇപ്പോഴിതാ തന്‍റെ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി നടന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അല്‍മനാകിനെ തമിഴില്‍ പഞ്ചാംഗ്‌ എന്ന് വിളിച്ചത് തന്‍റെ അറിവില്ലായ്‌മ കൊണ്ടാണെന്ന് മാധവന്‍ പറഞ്ഞു. ബഹിരാകാശത്തേക്ക്‌ റോക്കറ്റ് വിക്ഷേപിക്കാനും അത് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്താനും ഐഎസ്‌ആര്‍ഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗ്‌ സഹായിച്ചെന്നായിരുന്നു മാധവന്‍റെ പ്രസ്‌താവന.

  • 🙏🙏I deserve this for calling the Almanac the “Panchang” in tamil. Very ignorant of me.🙈🙈🙈🤗🚀❤️Though this cannot take away for the fact that what was achieved with just 2 engines by us in the Mars Mission.A record by itself. @NambiNOfficial Vikas engine is a rockstar. 🚀❤️ https://t.co/CsLloHPOwN

    — Ranganathan Madhavan (@ActorMadhavan) June 26, 2022 " class="align-text-top noRightClick twitterSection" data=" ">

Madhavan panchang comment: 'ചൊവ്വ ദൗത്യം വെറും രണ്ട് എന്‍ജിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ്‌ തന്നെയാണ്. നമ്പി നാരായണന്‍റെ വികാസ്‌ എന്‍ജിന്‍ റോക്ക് സ്റ്റാര്‍ ആണ്. ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് മൂന്ന് എന്‍ജിനുകള്‍ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത്‌ അതായിരുന്നു'. ഇന്ത്യ ഈ കുറവ് നികത്തിയത്‌, പഞ്ചാംഗത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നാണ് മാധവന്‍ പറഞ്ഞത്‌.

'വിവിധ ഗ്രഹങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്‍റെ ജ്വലനം, വ്യതിചലനം മുതലായവയടക്കം 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ കൃത്യമായി കണക്കാക്കിയ ഭൂപടം ഇതിലുണ്ട്‌'. അതിനാല്‍ ഈ പഞ്ചാംഗ വിവരം ഉപയോഗിച്ചാണ് വിക്ഷേപണത്തിന്‍റെ മൈക്രോ കണക്കാക്കിയതെന്നും നടന്‍ പറഞ്ഞിരുന്നു.

TM Krishna disappointed with ISRO: കര്‍ണാടക സംഗീതജ്ഞന്‍ ടി.എം കൃഷ്‌ണ അടക്കമുള്ളവര്‍ ഇതിനെതിരെ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. ഈ വിവരം ഐഎസ്‌ആര്‍ഒ അവരുടെ വെബ്‌സൈറ്റില്‍ നല്‍കാത്തതില്‍ നിരാശയുണ്ടെന്നായിരുന്നു ടി.എം കൃഷ്‌ണയുടെ ട്വീറ്റ്‌. മാധവന്‍റെ ഈ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ വിശദീകരണവുമായി മാധവന്‍ രംഗത്തെത്തുകയായിരുന്നു.

Rocketry The Nambi Effect release: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥയെ ആസ്‌പദമാക്കി മാധവന്‍ ഒരുക്കിയ ചിത്രമാണ് 'റോക്കട്രി ദി നമ്പി ഇഫക്‌ട്‌'. മാധവന്‍ ആണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിട്ടത്. ഷാരൂഖ് ഖാനും സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. ഇവരെ കൂടാതെ രജിത് കപൂര്‍, സിമ്രാന്‍, രവി രാധവേന്ദ്രന്‍, കാര്‍ത്തിക് കുമാര്‍ തുടങ്ങിയവരും ഉണ്ട്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസിനെത്തുക.

Also Read: 'നമ്പി നാരായണന്‍റെ ജീവിതത്തിലെ ദുരന്തം മാത്രം അല്ല റോക്കട്രി'; മനസുതുറന്ന് മാധവന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.