ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്സിനുകള്‍ ലോകത്തെ മഹാമാരിയില്‍ നിന്ന് രക്ഷിക്കുന്നതിന് പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് പാര്‍ലെമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോടികണക്കിന് ജീവനുകളെയാണ് ഇന്ത്യയില്‍ നിന്നുള്ള വാക്സിനുകള്‍ രക്ഷിച്ചതെന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി പറഞ്ഞു.
"ഇന്ത്യയുടെ വാക്സിനേഷന്‍ പദ്ധതിയിലൂടെ കൊവിഡിനെതിരായി പോരാടാനുള്ള രാജ്യത്തിന്‍റെ ശേഷി വ്യക്തമാകുകയാണ്. ഒരു വര്‍ഷത്തില്‍ 150 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി നമ്മള്‍ റെക്കോഡ് കുറിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിയ മുന്‍നിര രാജ്യങ്ങളിലൊന്നായി നമ്മള്‍ മാറിയിരിക്കുകയാണ്", രാഷ്ട്രപതി പറഞ്ഞു. കൊവിഡ് പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കൊവിഡ് മുന്നണി പോരാളികളും വഹിച്ച പങ്കിനെ രാഷ്ട്രപതി അഭിനന്ദിച്ചു.
രാജ്യത്തെ പ്രായപൂര്‍ത്തിയായ 70 ശതമാനം ആളുകള്‍ കൊവിഡ് വാക്സീനിന്‍റെ രണ്ട് ഡോസ് സ്വീകരിച്ചെന്നും. 90 ശതമാനം ആളുകള്‍ ഒരു ഡോസ് സ്വീകരിച്ചെന്നും രാഷ്ട്രപതി ചൂണ്ടികാട്ടി. കഴിഞ്ഞവര്‍ഷം ജനുവരി പതിനാറിനാണ് രാജ്യവ്യാപകമായ കൊവിഡ് വാക്സീന്‍ യജ്ഞം ഇന്ത്യ ആരംഭിച്ചത്.
ALSO READ: budget session 2022: എംപിമാര്‍ തുറന്ന മനസോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രധാനമന്ത്രി