കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ എംഎൽഎ മദൻ മിത്രയെയും മുൻ മേയർ സോവൻ ചാറ്റർജിയെയും എസ്‌എസ്‌കെഎം ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ 4.45ഓടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇരുവരെയും പ്രസിഡൻസി ജയിലിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More: നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ മന്ത്രിമാരുടെ ജാമ്യം സ്റ്റേ ചെയ്ത് കൊൽക്കത്ത ഹൈക്കോടതി
2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ കൊൽക്കത്തയിൽ നടത്തിയ ഒളിക്യാമറ കേസിൽ കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്യുന്നത്. 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ട വീഡിയോയിൽ ഒളിക്യാമറ ഓപ്പറേഷനു വേണ്ടി തയാറാക്കിയ സാങ്കൽപിക കമ്പനിയുടെ പ്രതിനിധികളായെത്തിയ മാധ്യമ പ്രവർത്തകരിൽ നിന്ന് അറസ്റ്റിലായവർ പണം വാങ്ങുന്ന ദൃശ്യങ്ങളാണുള്ളത്. വീഡിയോയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും കാണാമായിരുന്നു.
Read More: നാരദ ഒളിക്യാമറ കേസ്; അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാക്കളെ പ്രസിഡൻസി ജയിലിലേക്ക് മാറ്റി
അറസ്റ്റിലായ ശേഷം കൊൽക്കത്ത പ്രത്യേക സിബിഐ കോടതി നാലുപേർക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പ്രതികൾക്ക് സ്വാധീനമുള്ളതിനാൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്തതിനെ തുടർന്നാണ് നാല് പേരും പ്രസിഡൻസി ജയിലിലേക്ക് പോകുന്നത്.