ETV Bharat / bharat

ബൈക്കുകളോടുള്ള പ്രണയം മൂത്ത് സ്വന്തമായി രൂപകല്‍പ്പന ; ഉപഭോക്താക്കളില്‍ ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങളും

ഹാര്‍ലി ഡേവിഡ്‌സണ്‍ പോലുള്ള വിദേശ നിര്‍മിത ആഡംബര ബൈക്കുകളും യമഹ പോലുള്ള ഇന്ത്യന്‍ നിര്‍മിത ബൈക്കുകളും അനൂജ് മോടിപിടിപ്പിച്ച് നല്‍കാറുണ്ട്

ലുധിയാന സ്വദേശി ആഡംബര ബൈക്ക് നിര്‍മാണം  അനൂജ് ആഡംബര ബൈക്ക് നിര്‍മാണം  ludhiana youth modified luxury bikes  youth makes modified luxury bikes in ludhiana  man manufactures modified luxury bikes in punjab  അനൂജ് ആഡംബര ബൈക്ക് കസ്‌റ്റമേഴ്‌സ് ബോളിവുഡ് താരങ്ങള്‍  ആഡംബര ബൈക്ക് നിർമിച്ച് ലുധിയാന സ്വദേശി
ബൈക്കുകളോടുള്ള പ്രേമം മൂത്ത് സ്വന്തമായി ബൈക്ക് നിര്‍മാണം, ബോളിവുഡ് താരങ്ങള്‍ വരെ കസ്റ്റമേഴ്‌സ് ; ലുധിയാനക്കാരന്‍ പയ്യന്‍റെ കഥ
author img

By

Published : May 3, 2022, 7:59 PM IST

ലുധിയാന : പഞ്ചാബിലെ ലുധിയാനയിലുള്ള ഒരു മെക്കാനിക്കല്‍ വര്‍ക്ഷോപ്പ്. കഷ്‌ടിച്ച് നാല്-അഞ്ച് പേര്‍ക്ക് പണിയെടുക്കാനുള്ള സൗകര്യം. എന്നാല്‍ ഇവിടെ നിര്‍മിക്കുന്ന ബൈക്കുകള്‍ അത്ര നിസാരമല്ല.

ഹാർലി ഡേവിഡ്‌സണ്‍ ഉള്‍പ്പടെ വിദേശിയും സ്വദേശിയുമായ ആഡംബര ബൈക്കുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഈ ബൈക്കുകളുടെ ആവശ്യക്കാരാകട്ടെ ബോളിവുഡ്, തെന്നിന്ത്യന്‍, ക്രിക്കറ്റ് താരങ്ങളും. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങോ ബൈക്ക് നിര്‍മാണത്തില്‍ മറ്റ് പരിശീലനമോ നേടിയിട്ടില്ലാത്ത ലുധിയാന സ്വദേശി അനൂജ് സൈനിയാണ് ഈ വര്‍ക്ഷോപ്പിന്‍റെ ഉടമ.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനൂജ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. അന്ന് സ്വന്തമായി കടയില്ല. ബൈക്ക് നിര്‍മാണത്തിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടാണ് ആവശ്യക്കാര്‍ അനൂജിനെ സമീപിക്കാന്‍ തുടങ്ങിയത്.

മെഡിക്കല്‍ രംഗത്തുനിന്ന് മെക്കാനിക്കലിലേക്ക് : മെഡിക്കല്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് അനൂജ് വരുന്നത്. മാതാപിതാക്കളും സഹോദരിയും സഹോദരീ ഭർത്താവുമെല്ലാം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. അനൂജും ബി ഫാമിലാണ് ബിരുദം നേടിയത്.

ബൈക്കുകളോടുള്ള പ്രേമം മൂത്ത് സ്വന്തമായി ആഡംബര ബൈക്ക് നിര്‍മിച്ച് ലുധിയാന സ്വദേശി

കുട്ടിക്കാലം മുതല്‍ അനൂജിന് ബൈക്കുകളോട് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു. ബി ഫാം ചെയ്യുന്നതിനിടെ സ്വന്തമായി ഒരു ബൈക്ക് നിര്‍മിച്ചു. ഇതോടെ അനൂജിന്‍റെ ബൈക്ക് പ്രാന്ത് അവസാനിക്കുമെന്ന് വീട്ടുകാര്‍ കരുതിയെങ്കിലും അവര്‍ക്ക് തെറ്റി.

സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ കണ്ട് നിരവധി പേരാണ് ബൈക്കിന് ഓര്‍ഡര്‍ നല്‍കിയത്. തന്‍റെ മുന്നോട്ടുള്ള വഴി മെഡിക്കല്‍ രംഗമല്ല മെക്കാനിക്കല്‍ ആണെന്ന് അനൂജ് തിരിച്ചറിയുന്നതും അപ്പോഴാണ്. സഹോദരിയാണ് അനൂജിന് തുടക്കത്തില്‍ എല്ലാവിധ പിന്തുണയും നല്‍കിയത്.

തുടക്കം 18,000 രൂപയില്‍ നിന്ന് : വര്‍ക്ഷോപ്പ് തുടങ്ങാന്‍ പണം നല്‍കി സഹായിച്ചത് സഹോദരിയാണ്. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് അനൂജ് പറയുന്നു. ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ട ബൈക്കുകളാണ് അനൂജ് നിര്‍മിക്കുന്നത്, ഡിസൈന്‍ ചെയ്യുന്നതും അനൂജ് തന്നെ.

അനൂജിന് കീഴില്‍ പത്ത് പേരാണ് ജോലി ചെയ്യുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേകം ജോലിയുണ്ട് (ഉദാഹരണത്തിന് ഒരാള്‍ ബേസ് നിര്‍മിക്കുമ്പോള്‍ മറ്റൊരാള്‍ പെയിന്‍റ് ചെയ്യും). ആരെങ്കിലും അവധിയാണെങ്കില്‍ അന്നത്തെ ദിവസം അയാളുടെ ജോലി അനൂജാണ് ചെയ്യുക.

25 ലക്ഷം രൂപ വരെ വിലമതിക്കുന്ന ബൈക്ക് അനൂജ് നിര്‍മിക്കാറുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് പൊതുവേ ബൈക്ക് നിര്‍മിക്കുന്നത്. നിരത്തുകളിലിറക്കാനുള്ള ബൈക്കാണെങ്കില്‍ അത് മുന്‍കൂട്ടി കണ്ടുകൊണ്ടായിരിയ്ക്കും നിര്‍മാണം.

ഉപഭോക്താക്കളുടെ സംതൃപ്‌തിയാണ് പ്രധാനമെന്ന് അനൂജ് പറയുന്നു. അവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് നിര്‍മാണവും മോടി പിടിപ്പിക്കലുമെല്ലാം. ഒരു ഡിസൈനും പകർത്താറില്ല.

ബൈക്കിനാവശ്യമായ പാര്‍ട്ട്‌സുകളെല്ലാം രാജ്യത്തിന്‍റെ അകത്തുനിന്ന് തന്നെയാണ് വരുത്തിക്കാറുള്ളത്. ലൈറ്റും ടയറും മാത്രമാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയില്‍ മോഡിഫൈഡ് ബൈക്കുകളുടെ ഒരു സ്റ്റോര്‍ തുറക്കണമെന്നതാണ് അനൂജിന്‍റെ ഏറ്റവും വലിയ ആഗ്രഹം.

അനൂജിന്‍റെ ബൈക്കിന് ആവശ്യക്കാരേറെ : ബോളിവുഡ് താരങ്ങള്‍ തന്‍റെ പക്കല്‍ നിന്ന് ബൈക്ക് വാങ്ങുന്നുണ്ടെന്ന് അനൂജ് പറയുന്നു. ഈയിടെ ഒരു ക്രിക്കറ്റ് താരം 20 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് വാങ്ങാന്‍ സമീപിച്ചിരുന്നു. തെന്നിന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ബൈക്ക് കിറ്റുകളും അനൂജ് നിര്‍മിക്കുന്നുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കാറുണ്ടെന്ന് അനൂജ് പറയുന്നു. ഈയിടെ ഈദ് പ്രമാണിച്ച് ദുബായില്‍ നിന്ന് ഒരു ഓര്‍ഡര്‍ ലഭിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ഈദിന് മുന്‍പ് തന്നെ ബൈക്ക് അയച്ചുകൊടുത്തു.

സമ്പാദ്യത്തെക്കുറിച്ച് അനൂജ് അധികം ചിന്തിക്കാറില്ല. ബിസിനസ് വിപുലീകരിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. ചിലവുകള്‍ കഴിച്ചുള്ള പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

വര്‍ക്ഷോപ്പിന് പേരിട്ടിട്ടില്ല, പരസ്യം ചെയ്‌തിട്ടുമില്ല. ഈ രംഗത്ത് അനൂജിന് ഗുരുവുമില്ല. പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് ഈ യുവാവ്. മറ്റുള്ളവരെ അന്ധമായി പിന്തുടരുന്നതിന് പകരം സ്വന്തം പാത വെട്ടിത്തെളിച്ച് മുന്നേറുകയാണ് ഈ ലുധിയാനക്കാരന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.