ETV Bharat / bharat

'ഓണ്‍ലൈന്‍ ഭക്ഷണവും ഹീറ്ററും വേണ്ട, ലംഘിച്ചാല്‍ പിഴ 1,000'; വിചിത്ര നിര്‍ദേശവുമായി ലഖ്‌നൗ നിയമ സര്‍വകലാശാല - ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌താന്‍ പിഴ

വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ഭക്ഷണവും ഹീറ്ററും വാങ്ങുന്നതും ഉപയോഗിക്കുന്നതും വിലക്കിയതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിചിത്ര വാദം

ലഖ്‌നൗവിലെ നിയമ സര്‍വകലാശാല  വിചിത്ര നിര്‍ദേശവുമായി ലഖ്‌നൗവിലെ നിയമ സര്‍വകലാശാല  Law University fines students for ordering food  റാം മനോഹർ ലോഹ്യ ദേശീയ നിയമ സര്‍വകലാശാല  Ram Manohar Lohia National Law University  സര്‍വകലാശാല അധികൃതരുടെ വിചിത്ര വാദം
ലഖ്‌നൗവിലെ നിയമ സര്‍വകലാശാല
author img

By

Published : Jan 4, 2023, 10:37 PM IST

ലഖ്‌നൗ : ഓണ്‍ലൈന്‍ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ഹോസ്റ്റല്‍ മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തി ലഖ്‌നൗവിലെ ഡോ. റാം മനോഹർ ലോഹ്യ ദേശീയ നിയമ സര്‍വകലാശാല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. വിലക്ക് ലംഘിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്‌താല്‍ 100 രൂപയും പുറമെ ഹോസ്റ്റല്‍ മുറിയിൽ ഹീറ്റർ ഉപയോഗിച്ചാല്‍ 1000 രൂപയും പിഴയായി ചുമത്താനാണ് നീക്കം.

അതേസമയം, സംഭവം വിവാദമായതോടെ ഇതിനെ ന്യായീകരിച്ച് യൂണിവേഴ്‌സിറ്റി വക്താവ് ഡോ. അപർണ സിങ് രംഗത്തെത്തി. 'രാജ്യത്തെ മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്‌തമായൊരു നിയമം ഒന്നുമല്ല ഇവിടെ നടപ്പിലാക്കിയത്. ആരോഗ്യത്തോടെയിരിക്കാൻ വേണ്ടിയാണ് ഹോസ്റ്റൽ കാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിക്കാൻ ഞങ്ങൾ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഹീറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞത്'. - വക്താവിന്‍റെ വിശദീകരണം ഇങ്ങനെയായിരുന്നു.

'ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം': വിലക്കുകള്‍ സംബന്ധിച്ച അറിയിപ്പ്, ബിരുദ വിദ്യാര്‍ഥികളായ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് പതിച്ചത്. ഉത്തരവിന് പിന്നിലെ യുക്തിയില്ലായ്‌മ ചോദ്യം ചെയ്‌ത് വിദ്യാർഥികള്‍ രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. വിചിത്രമായ അറിയിപ്പ് ഉടൻ പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ സമരം നടത്തുമെന്നും വിദ്യാര്‍ഥികള്‍ ഒന്നടങ്കം പറയുന്നു.

'ഞങ്ങൾ കൂടുതലും ഹോസ്റ്റൽ കാന്‍റീനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. വലപ്പോഴുമൊന്ന് പുറത്തുനിന്ന് ഓർഡർ ചെയ്യും. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഈ ഉത്തരവ് തികച്ചും അന്യായമാണ്. ഹോസ്റ്റല്‍ റൂമുകളിലെ, തകർന്ന ജനൽപ്പാളികളിലൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് വരാറുണ്ട്. അതുകൊണ്ട് ഹീറ്റര്‍ വേണം. വേനൽക്കാലത്ത് കൂളറുകൾ ഉപയോഗിക്കാൻ സർവകലാശാല അനുവദിക്കാറുണ്ട്. അപ്പോള്‍, ശൈത്യകാലത്ത് ഹീറ്റര്‍ ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?' - ഡോ. റാം മനോഹർ ലോഹ്യ ദേശീയ നിയമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.