ETV Bharat / bharat

ഈസ്റ്റേൺ ആർമി കമാൻഡറായി ചുമതലയേറ്റ് ലഫ്. ജനറൽ മനോജ് പാണ്ഡെ - ladak

ലഫ്. ജനറൽ അജയ് സിങ് ആൻഡമാൻ നിക്കോബാർ കമാൻഡിന്‍റെ (സിൻകാൻ) പതിനാറാമത്തെ കമാൻഡർ-ഇൻ-ചീഫ് ആയി ചുമതലയേറ്റു.

Lt Gen Manoj Pande takes charge of Eastern Army Command ഈസ്റ്റേൺ ആർമി കമാൻഡറായി ലഫ്. ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു Eastern Army Command Eastern Army Commander ഈസ്റ്റേൺ ആർമി കമാൻഡർ ഈസ്റ്റേൺ ആർമി കമാൻഡ് ലഫ് ജനറൽ മനോജ് പാണ്ഡെ എൽ‌എസി lac നിയന്ത്രണ രേഖ Line of Actual Control കരസേനാ മേധാവി കശ്‌മീർ kashmir ladak ലഡാക്ക്
Lt Gen Manoj Pande takes charge of Eastern Army Command
author img

By

Published : Jun 1, 2021, 8:29 PM IST

ന്യൂഡൽഹി : കിഴക്കൻ ആർമി കമാൻഡിന്‍റെ പുതിയ കമാൻഡറായി ലഫ്റ്റനന്‍റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. ലഫ്. ജനറൽ അജയ് സിങ് ആൻഡമാൻ നിക്കോബാർ കമാൻഡിന്‍റെ (സിൻകാൻ) പതിനാറാമത്തെ കമാൻഡർ-ഇൻ-ചീഫ് പദവിയും ഏറ്റെടുത്തു. ലഫ്. ജനറൽ പാണ്ഡെ 1982 ഡിസംബറില്‍ ബോംബെ സാപ്പേഴ്‌സിലാണ് സേവനമാരംഭിച്ചത്. കരസേന മേധാവി ജനറൽ എം എം നരവനെ അടുത്ത വർഷം വിരമിക്കുന്നതോടെ ലഫ്. ജനറൽ പാണ്ഡെ ആയിരിക്കും ഏറ്റവും മുതിർന്ന ആർമി കമാൻഡർ. ഏറ്റവും മുതിർന്ന ആർമി കമാൻഡർ ആർമി മേധാവിയാകുന്നതാണ് കീഴ്വഴക്കം.

Also Read: എയർ ഫോഴ്‌സ് ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ് വൈസ് അഡ്‌മിറൽ നവനീത് സിങ്

അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് 1983 ഡിസംബറിലാണ് അജയ് സിങ് സൈന്യത്തിന്‍റെ ഭാഗമാകുന്നത്. കരസേനയുടെ ആറ് ഭൂമിശാസ്ത്ര കമാൻഡുകളിലും സൈനിക പരിശീലന കമാൻഡിലും വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അതിർത്തിയിലെ മൗണ്ടെയ്‌ൻ ഡിവിഷനിൽ നിയമിക്കപ്പെട്ട സമയത്ത് അദ്ദേഹം കശ്‌മീർ താഴ്‌വരയിലും നോർത്ത് ഈസ്റ്റിലുമുള്ള ഓപ്പറേഷനുകളുടെ സന്നദ്ധസേവനം ഏറ്റെടുത്തു. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറൽ, ഫിനാൻഷ്യൽ പ്ലാനിങ് ഡയറക്ടർ ജനറൽ, സൈനിക പരിശീലന ഡയറക്ടർ ജനറൽ തുടങ്ങി നിരവധി സുപ്രധാന പദവികൾ കരസേന ആസ്ഥാനത്തും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.