ന്യൂഡല്‍ഹി: ആവശ്യകതയില്‍ ഉണ്ടായ കുറവും ചരക്ക് നീക്കത്തിന്‍റെ ചെലവ് വര്‍ധിച്ചത് കാരണം അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റവുമാണ് സൂക്ഷ്‌മ, ചെറുകിട, ഇടത്തരം കമ്പനികള്‍(എംഎസ്‌എംഇ) കഴിഞ്ഞ 27 മാസമായി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് സര്‍വേ. ഭാരതീയ യുവ ശക്തി ട്രസ്‌റ്റ് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം കമ്പനികളും പറഞ്ഞത് അവരുടെ ഉത്‌പന്നങ്ങള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു എന്നാണ്.
ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതിനാല്‍ ഉത്‌പന്നങ്ങള്‍ക്കുള്ള ആവശ്യകത കുറയുകയാണ് എന്ന് സര്‍വേ റിപ്പോര്‍ട്ട് ചെയ്‌തു. 5,600 എംഎസ്‌എംഇകളാണ് സര്‍വേയില്‍ പങ്കെടുത്തത്. കൊവിഡ് വരുത്തിയ ആഘാതം കുറഞ്ഞുവരികയാണെങ്കിലും പല കാരണങ്ങളാല്‍ സാമ്പത്തിക സാഹചര്യം പൂര്‍ണമായി സ്ഥിരത കൈവരിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വായ്‌പഘടുക്കള്‍ കൃത്യസമയത്ത് അടയ്‌ക്കുന്നതിന് തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 27ശതമാനം സംരംഭകര്‍ വ്യക്തമാക്കി.
ചില കാര്യങ്ങളില്‍ കൊവിഡ് മഹാമാരിക്ക് മുമ്പത്തേതിനേക്കാള്‍ തങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 53 ശതമാനം കമ്പനികള്‍ വ്യക്തമാക്കി.