ബെംഗളൂരു: യാദ്രാമി താലൂക്കിലെ അഖണ്ഡഹള്ളി ഗ്രാമത്തിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മനശിവംഗി ഗ്രാമത്തിലെ പരശുറാം പൂജാരി (23), ഭാഗ്യശ്രീ വോഡയാർ (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് വീട് വിട്ടിറങ്ങിയ ഇരുവരെയും ഇന്നാണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളായ ഇരുവരുടെയും വീടും അടുത്തായിരുന്നു. പരശുറാം കൃഷിപ്പണി ചെയ്യുകയും ഭാഗ്യശ്രീ പി.യു.സിക്ക് പഠിക്കുകയുമായിരുന്നു. കുറച്ചു വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുവതി വീട്ടിൽ അറിയിച്ചിരുന്നതായും പിന്നീട് വിവാഹം നടത്താമെന്ന് തീരുമാനിച്ചതായും ഒരു ബന്ധു അറിയിച്ചു.