ETV Bharat / bharat

പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാന്‍ മുന്നിലുണ്ടാവും ഡോ.നിങ്കപ്പ കലേര

സംസ്ഥാന ദേശീയ തലത്തിലായി 19ല്‍ അധികം പുരസ്‌കാരങ്ങളും സാമൂഹ്യസേവനത്തില്‍ ഡോക്ടറേറ്റും നിങ്കപ്പയ്‌ക്ക് ലഭിച്ചിട്ടുണ്ട്

author img

By

Published : Feb 14, 2021, 9:31 AM IST

Love of Lovers: He did more than 200 inter caste marriages  ഡോ.നിങ്കപ്പ കലേര  inter caste marriages news  inter caste marriage related news  ബിദരകൊപ്പ സ്വദേശിയായ ഡോ.നിങ്കപ്പ കലേര  പ്രണയ ദിനം വാര്‍ത്തകള്‍  കര്‍ണാടക വാര്‍ത്തകള്‍
പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാന്‍ എന്നും മുന്നിലുണ്ടാവും ഡോ.നിങ്കപ്പ കലേര

ബെംഗളൂരു: പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാന്‍ എന്ത് ത്യാഗം സഹിക്കാനും കര്‍ണാടക ഹനഗല്‍ ബിദരകൊപ്പ സ്വദേശിയായ ഡോ.നിങ്കപ്പ കലേര എന്നും മുന്നിലുണ്ട്. ഇതിനോടകം 200ല്‍ അധികം മിശ്ര വിവാഹങ്ങള്‍ നിങ്കപ്പ ഇടപെട്ട് നടത്തികൊടുത്തിട്ടുണ്ട്. മതം, ജാതി, പണം എന്നിവയുടെ പേരില്‍ കലഹം ഉണ്ടാകുന്നതിനാല്‍ പലപ്പോഴും തങ്ങളുടെ ഇഷ്ടങ്ങള്‍ ത്യജിക്കേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടുന്ന കമിതാക്കള്‍ക്കാണ് നിങ്കപ്പ ആശ്വാസമാകുന്നത്. ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് 200ല്‍ അധികം മിശ്രവിവാഹങ്ങള്‍ നിങ്കപ്പ ഇതുവരെ നടത്തികൊടുത്തത്. കൂടാതെ നിങ്കപ്പ സമൂഹ വിവാഹങ്ങളും സംഘടിപ്പിക്കാറുണ്ട്. ആയിരത്തില്‍ അധികം സമൂഹ വിവാഹങ്ങള്‍ തന്‍റെ ഇരുപത് വര്‍ഷം നീണ്ട സാമൂഹ്യപ്രവര്‍ത്തനത്തിനിടെ അദ്ദേഹം നടത്തികൊടുത്തിട്ടുണ്ട്.

നിങ്കപ്പ സ്വന്തം ജീവിതം സാമൂഹ്യസേവനത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. സ്വന്തം പേരിലുണ്ടായിരുന്ന ഭൂമി പോലും ഗ്രാമത്തില്‍ സ്കൂള്‍ നിര്‍മിക്കുന്നതിനായി അദ്ദേഹം വിട്ടുനല്‍കി. പ്രണയ വിവാഹങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനാല്‍ പലപ്പോഴും ഭീഷണികള്‍ വന്നിട്ടുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം അതില്‍ നിന്നും പിന്മാറിയില്ല. സംസ്ഥാന ദേശീയ തലത്തിലായി 19ല്‍ അധികം പുരസ്‌കാരങ്ങളും സാമൂഹ്യസേവനത്തില്‍ ഡോക്ടറേറ്റും നിങ്കപ്പയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.