ഹൈദരാബാദ് : പ്രണയത്തിന്‍റെ പേരിൽ 16 വയസ്സുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്താംക്ലാസ് വിദ്യാർഥി. ഹൈദരാബാദിലെ അംബർപ്പേട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രണയമെന്ന് പറഞ്ഞ് അക്രമി കുറേകാലമായി പെൺകുട്ടിയെ ശല്യം ചെയ്‌തിരുന്നതായി അംബർപ്പേട്ട് ഡിസിപി സായ്ശ്രീ പറഞ്ഞു.
ഇയാൾ കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌തിരുന്നു. പതിനാറുകാരിയായ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് അക്രമി. പെൺകുട്ടിയുടെ അമ്മ തയ്യൽക്കാരിയായിരുന്നു. അടുത്തിടെയാണ് അസുഖത്തെ തുടർന്ന് അവർ മരിക്കുന്നത്. അക്രമം നടത്തിയ ആൺകുട്ടിയുടെ വീട്ടുകാർ ആണ് അവര്‍ ഉപയോഗിച്ചിരുന്ന ടൈലറിങ് ഉപകരണങ്ങൾ വാങ്ങിയത്.
വ്യാഴാഴ്ച (18.01.24) വൈകുന്നേരം പെൺകുട്ടി ബന്ധുവീട്ടില്‍ ട്യൂഷന് പോയ സമയത്തും പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്‌തിരുന്നു. 7.30 ന് ട്യൂഷൻ ക്ലാസിൽ പ്രവേശിച്ച പെൺകുട്ടിയെ ഇയാൾ പിന്തുടർന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച മറ്റൊരു പെൺകുട്ടിക്കും പരിക്കേറ്റു. കുത്തിയ ശേഷം അക്രമി കത്തി ഉപേക്ഷിച്ച് ഓടിപ്പോയി. പരിക്കേറ്റ പെൺകുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: 19 കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസ്; കുറ്റം സമ്മതിച്ച് കാമുകൻ