ETV Bharat / bharat

പ്രധാനമന്ത്രിയുടെ നാരി ശക്തി പരാമര്‍ശം, ബിജെപിയെ വിമര്‍ശിച്ച് പ്രതിപക്ഷം - മമതാ ബാനര്‍ജിക്കെതിരെ ബിജെപി

സ്ത്രീകളെ കുറിച്ച് വാചാലനാകുന്ന മോദി തെരഞ്ഞെടുപ്പ് സമയത്ത് മമതാ ബാനര്‍ജിക്കെതിരെ ബിജെപി നടത്തിയ പരാമര്‍ശനങ്ങള്‍ ഓര്‍ക്കണമെന്ന് തൃണമൂല്‍ എം.പി ദീരക് ഒ ബറിയന്‍. സ്ത്രീകള്‍ മാത്രമല്ല ദളിതരുള്‍പ്പെടെ സമൂഹത്തില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ടെന്ന് മോദി മനസിലാക്കണമെന്ന് ഡി രാജ.

പ്രധാനമന്ത്രിയുടെ നാരി ശക്തി പരാമര്‍ശം; ബിജെപി ഉള്ളിലേക്ക് നോക്കണമെന്ന് പ്രതിപക്ഷം

author img

By

Published : Aug 16, 2022, 6:27 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നാരി ശക്തി പരാമര്‍ശത്തില്‍ ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘നാരിശക്തി’ എന്ന് പറഞ്ഞ മോദി സ്ത്രീകളുടെ അന്തസ് കുറയ്ക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും അവരെ അപമാനിക്കുന്ന മാനസികാവസ്ഥ കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ചെങ്കോട്ടയിലെ മോദിയുടെ പ്രസംഗത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് എത്തി. സ്വന്തം പാര്‍ട്ടികാരോട് ഇക്കാര്യം പറയാനും അവരോട് ഇക്കാര്യം അനുസരിക്കാനും ആവശ്യപ്പെടണമെന്നാണ് പ്രധാന വിമര്‍ശനം.

സ്ത്രീകളെ കുറിച്ച് വാചാലനാകുന്ന മോദി തെരഞ്ഞെടുപ്പ് സമയത്ത് മമതാ ബാനര്‍ജിക്കെതിരെ ബിജെപി നടത്തിയ പരാമര്‍ശനങ്ങള്‍ ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ദിദി ഓ ദിദി എന്നാണ് മമതാ ബാനര്‍ജിയെ കളിയാക്കി അന്ന് ബിജെപി പ്രചാരണം നടത്തിയത്. ഒരുദിവസത്തെ പ്രസംഗം കൊണ്ട് ബിജെപിയുടെ സ്ത്രീ വിരുദ്ധത ഇല്ലാതാകില്ലെന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നും തൃണമൂല്‍ എം.പി ദീരക് ഒ ബറിയന്‍ പറഞ്ഞു.

സ്ത്രീകള്‍ മാത്രമല്ല ദളിതരുള്‍പ്പെടെ സമൂഹത്തില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ടെന്ന് മോദി മനസിലാക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. പുരുഷാധിപത്യം നിലനില്‍ക്കുന്ന മനുസ്മൃതിയിലാണ് ബിജെപി വിശ്വസിക്കുന്നത്. ജാതീയതയെ അംഗീകരിക്കുന്നതാണ് ഇവരുടെ മനോഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന മന്ത്രിയുടേത് വെറും വാചാടോപം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദളിതര്‍ക്കും സ്ത്രീകള്‍ക്ക് എതിരായ ആക്രമണങ്ങളെ തുറന്ന് കാണിച്ചപ്പോഴെല്ലാം മൗനം മാത്രമായിരുന്നു മോദിയുടെ മറുപടിയെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. നിങ്ങള്‍ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിസഭയിലേക്ക് നോക്കും. അവിടെ സ്ത്രീകളില്ല. ഏതെങ്കിലും സ്ഥാനത്ത് സ്ത്രീകളുണ്ടെങ്കില്‍ തന്നെ ആ സ്ഥാനം നിയന്ത്രിക്കുന്ന് പുരുഷന്മാരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജോലികളില്‍ വരെ പുരുഷന്മരാണ് മുമ്പന്തിയിലുള്ളത്. സുള്ളി ബുള്ളി ആപ്പ് വഴി സ്ത്രീകളെ ലേലം ചെയ്ത കാര്യവും അവര്‍ ഓര്‍മിപ്പിച്ചു.

Also Read: ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി, ചെങ്കോട്ട പ്രസംഗത്തില്‍ ഗാന്ധിജി മുതല്‍ സവര്‍ക്കര്‍ വരെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.