ETV Bharat / bharat

Leo glimpse| ആന്‍റണി ദാസ് ആയി സഞ്ജയ്‌ ദത്ത്; വരവറിയിച്ച് താരം; ട്രെന്‍ഡായി ലിയോ ഗ്ലിംപ്‌സ് - തൃഷ

അധോലോക നായകനായി സഞ്ജയ്‌ ദത്ത്. ആന്‍റണി ദാസിനെ പരിചയപ്പെടുത്തി ലിയോ നിര്‍മാതാക്കള്‍....

Lokesh Kanagaraj unveils Sanjay Dutt look from Leo  Sanjay Dutt look from Leo  Lokesh Kanagaraj  Sanjay Dutt  Leo  ആന്‍റണി ദാസ് ആയി സഞ്ജയ്‌ ദത്ത്  ട്രെന്‍ഡായി ലിയോ ഗ്ലിംപ്‌സ്  ലിയോ ഗ്ലിംപ്‌സ്  ലിയോ  Leo Glimpse of Antony Das  Antony Das  Leo Glimpse  അധോലോക നായകനായി സഞ്ജയ്‌ ദത്ത്  സഞ്ജയ്‌ ദത്ത്  വിജയ്  തൃഷ  വിജയ് തൃഷ
ആന്‍റണി ദാസ് ആയി സഞ്ജയ്‌ ദത്ത്; വരവറിയിച്ച് താരം; ട്രെന്‍ഡായി ലിയോ ഗ്ലിംപ്‌സ്
author img

By

Published : Jul 30, 2023, 3:01 PM IST

ദളപതി വിജയ്‌യുടെ (Vijay) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലിയോ' (Leo). സിനിമയില്‍ ബോളിവുഡ് താരം സഞ്ജയ്‌ ദത്തും (Sanjay Dutt) സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആന്‍റണി ദാസ് എന്ന കഥാപാത്രത്തെയാണ് 'ലിയോ'യില്‍ സഞ്ജയ്‌ ദത്ത് അവതരിപ്പിക്കുന്നത്.

'ലിയോ'യില്‍ സഞ്‌ജയ് ദത്തിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ഗ്ലിംപ്‌സ്‌ (Leo Glimpse of Antony Das) കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. നടന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍.

അധോലോക നായകനായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഗ്ലിംപ്‌സ് നല്‍കുന്ന സൂചന. സഞ്ജയ്‌ ദത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ 'ലിയോ'യിലെ താരത്തിന്‍റെ കഥാപാത്രത്തിന്‍റെ വരവറിയിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ തരംഗമായി മാറി. ഒരു ദിവസം തികയും മുമ്പേ ഗ്ലിംപ്‌സ്‌ യൂട്യൂബ് ട്രെന്‍ഡിങിലും ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ആന്‍റണി ദാസിന്‍റെ ഗ്ലിംപ്‌സ്.

അതേസമയം 'ലിയോ'യുടെ ഓഡിയോ ലോഞ്ചിനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. തമിഴ്‌നാട്ടിലാകും ഓഡിയോ ലോഞ്ച്. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാര്‍, ജഗദീഷ് പളനിസാമി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. 'വാരിസ്', 'മാസ്‌റ്റര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിക്കുന്നത്.

തൃഷയാണ് സിനിമയില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്. കൂടാതെ ഗൗതം മേനോന്‍, അര്‍ജുന്‍ സര്‍ജ, മിഷ്‌കിന്‍, മാത്യു തോമസ്, ബാബു ആന്‍റണി, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി, പ്രിയ ആനന്ദ്, ജനനി, വെങ്കിടാചലം, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു.

മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജ് എഡിറ്റിങും നിര്‍വഹിക്കും. അന്‍ബറിവ് ആണ് ആക്ഷന്‍. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഒക്‌ടോബര്‍ 19നാണ് ലിയോ എത്തുക.

അതേസമയം സഞ്ജയ് ദത്തിന്‍റെ തമിഴ് അരങ്ങേറ്റം കൂടിയാണ് 'ലിയോ'. യാഷിന്‍റെ 'കെജിഎഫ് ചാപ്റ്റർ 2' എന്ന സിനിമയിലൂടെ കന്നഡയിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചിരുന്നു.

സഞ്ജയ് ദത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് 'ഡബിൾ ഇസ്‌മാർട്ട് ശങ്കര്‍' (Double iSmart shankar) എന്ന സിനിമയില്‍ നിന്നുള്ള താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ബിഗ് ബുൾ എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

തീർത്തും വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ഫസ്‌റ്റ്‌ ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തോക്കിന്‍ മുനയില്‍ സിഗരറ്റ് വലിച്ച് കൊണ്ട് നില്‍ക്കുന്ന സഞ്ജയ്‌ ദത്തിനെയാണ് ഫസ്‌റ്റ്‌ ലുക്കില്‍ കാണാനാവുക. കയ്യില്‍ വലിയ വിലപിടിപ്പുള്ള വാച്ചും മോതിരവും, കാതില്‍ കമ്മലും അണിഞ്ഞ്, മുഖത്ത് ടാറ്റു അടിച്ചും തീര്‍ത്തും വ്യത്യസ്‌തമായ ലുക്കാണ് ഫസ്‌റ്റ് ലുക്കില്‍ താരത്തിന്.

ഒരു ശക്തമായ കഥാപാത്രത്തെയാണ് 'ഡബിൾ ഇസ്‌മാർട്ട് ശങ്കറില്‍' സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത് എന്നാണ് ഫസ്‌റ്റ് ലുക്ക് നല്‍കുന്ന സൂചന. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വ്യത്യസ്‌ത വേഷത്തിലാകും സംവിധായകൻ പുരി ജഗഗന്നാഥ്‌ സഞ്ജയ് ദത്തിനെ സിനിമയില്‍ അവതരിപ്പിക്കുക.

ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യുളിൽ തന്നെ താരം ജോയിൻ ചെയ്‌തിരുന്നു. വൻ ബജറ്റിലായാണ് ചിത്രം ഒരുക്കുന്നത്. തെലുഗുവിലെ എക്കാലത്തെയും ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'ഇസ്‌മാര്‍ട്ട് ശങ്കർ' (iSmart shankar) തിയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷങ്ങൾ പൂര്‍ത്തിയാകുന്ന വേളയിലാണ് സിനിമയ്‌ക്ക് രണ്ടാം ഭാഗവുമായി റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്നത്. പുരി കണക്‌ട്‌സിന്‍റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് സിനിമയുടെ നിർമാണം.

Also Read: ബിഗ് ബുള്‍ എത്തി... ഡബിള്‍ ഇസ്‌മാര്‍ട്ടിലെ സഞ്ജയ്‌ ദത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.