ETV Bharat / bharat

പാർലമെന്‍റിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ; പിന്നില്‍ നിലയുറപ്പിച്ച് സോണിയ ഗാന്ധി - ബിജെപിയ്‌ക്കും പ്രധാനമന്ത്രിക്കും എതിരെ രാഹുൽ

തന്‍റെ പ്രസംഗത്തിനിടയിലെ സോണിയ ഗാന്ധിയുടെ ആക്രമണാത്മക നിലപാടിൽ പ്രകോപിതയായ ഇറാനി, പേര് എടുത്ത് പറയാതെ പ്രതിപക്ഷ അംഗങ്ങളെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്നും പറഞ്ഞു.

sonia gandhi  Lok Sabha tidbit  Lok Sabha  Rahul Gandhi in Lok Sabha tidbit  Rahul Gandhi  Rahul lashed out at Center in Parliament  Sonia passed notes to Rahul  സോണിയ ഗാന്ധി  പാർലമെന്‍റിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ  സോണിയ ഗാന്ധി  മണിപ്പൂർ കലാപം അവിശ്വാസ പ്രമേയ ചർച്ച  അവിശ്വാസ പ്രമേയ ചർച്ച  ബിജെപിയ്‌ക്കും പ്രധാനമന്ത്രിക്കും എതിരെ  ബിജെപിയ്‌ക്കും പ്രധാനമന്ത്രിക്കും എതിരെ രാഹുൽ  No confidence motion debate
Rahul
author img

By

Published : Aug 9, 2023, 11:05 PM IST

ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയില്‍ ബിജെപിയ്‌ക്കും പ്രധാനമന്ത്രി മോദിയ്‌ക്കും എതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തൊടുത്തുവിട്ടത്. എംപി സ്ഥാനം തിരികെ ലഭിച്ച് വീണ്ടും പാർലമെന്‍റിൽ എത്തിയപ്പോൾ അദ്ദേഹത്തിന് പിന്നില്‍ അമ്മ സോണിയ ഗാന്ധിയും നിലയുറപ്പിച്ചിരുന്നു. മണിപ്പൂരിലെ അക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നതിന് മുമ്പ്, സോണിയ ഗാന്ധിയാണ് മകന് ഉപദേശമായി കുറിപ്പുകൾ കൈമാറാനുള്ള ചുമതല നിശബ്‌ദമായി ഏറ്റെടുത്തത്.

അതേസമയം അയോഗ്യത നീങ്ങിയ ശേഷമുള്ള തിരിച്ചുവരവില്‍ ലോക്‌സഭ സ്‌പീക്കർക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ പ്രസംഗത്തിന് തുടക്കമിട്ടത്. അദാനിയെ കുറിച്ച് ഇന്ന് ഒന്നും പറയില്ലെന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം പ്രധാനമന്ത്രിയെ പരിഹസിക്കാനും മറന്നില്ല. രാജ്യത്തെ അറിഞ്ഞുള്ള യാത്ര അവസാനിച്ചിട്ടില്ലെന്നും രാജ്യത്തെ മനസിലാക്കാൻ ഭാരത് ജോഡോ യാത്ര തുടരുമെന്നും ലോക്‌സഭയില്‍ പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്നത്തെ പ്രസംഗം രാഷ്‌ട്രീയമല്ലെന്നും വ്യക്തമാക്കിയിരുന്നു.

'അദാനിയെ കുറിച്ച് ഒന്നും പറയില്ല': പ്രസംഗത്തില്‍ അദാനിയെ കുറിച്ച് പരാമർശിച്ച വേളയിൽ അദാനിയെ കുറിച്ച് ഞാൻ ഇവിടെ മുൻപ് പറഞ്ഞത് നിങ്ങളുടെ മുതിർന്ന നേതാവിന് വേദനയുണ്ടാക്കി എന്നാണ് രാഹുല്‍ ഗാന്ധി പരിഹാസ രൂപേണ പറഞ്ഞത്. ഇന്ന് അദാനിയെ കുറിച്ച് ഞാൻ ഒന്നും പറയില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം മണിപ്പൂർ വിഷയത്തിലേക്ക് കടന്നത്.

മണിപ്പൂരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായി താൻ സംസാരിച്ചിരുന്നെന്നും പ്രധാനമന്ത്രി ഇതുവരെ അത് ചെയ്‌തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മണിപ്പൂരില്‍ നിങ്ങൾ വധിച്ചത് എന്‍റെ അമ്മയെയാണ്. നിങ്ങൾ ദേശ സ്‌നേഹികളല്ല, രാജ്യദ്രോഹികളാണ്'- രാഹുൽ പറഞ്ഞു. ഈ സർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ ഇന്ത്യയെ കൊന്നതെന്നും താൻ മണിപ്പൂർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മണിപ്പൂർ ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാൻ സർക്കാർ ഇന്ത്യൻ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

രാഹുലിന്‍റെ പ്രസംഗത്തിനിടെ സോണിയ ഗാന്ധിയും ഫാറൂഖ് അബ്‌ദുള്ളയും രാഹുലിന് ഉപദേശം നൽകിയിരുന്നു. ഗൗരവ് ഗൊഗോയ്, ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരിലൂടെ രാഹുലിന് സോണിയാ ഗാന്ധി സന്ദേശങ്ങൾ കൈമാറുന്നതും കാണാമായിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്‍റെ മൈക്ക് ഓൺ ചെയ്‌തതില്‍ സോണിയ ഗാന്ധി ഉൾപ്പടെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഫ്ലൈയിങ് കിസ് ആരോപണവുമായി സ്‌മൃതി ഇറാനി: അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ആരോപണം. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്‍റില്‍ ഭരണപക്ഷത്തിന് വേണ്ടി സംസാരിക്കുമ്പോഴായിരുന്നു സ്‌മൃതി ഇറാനിയുടെ ആരോപണം ചർച്ചയായത്.

രാഹുല്‍ തന്‍റെ നീണ്ട പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെ ബിജെപി അംഗങ്ങൾ മോദി വിളി ആരംഭിച്ചു. ഇതിനിടെ സ്‌മൃതി ഇറാനി അവിശ്വാസത്തിന് എതിരെ പ്രസംഗം തുടങ്ങി. പിന്നാലെ രാഹുല്‍ സഭ വിടുകയും ചെയ്‌തു. എന്നാൽ രാഹുല്‍ സഭയില്‍ നിന്ന് പോകുമ്പോൾ ഫ്ലൈയിങ് കിസ് നല്‍കിയെന്നാണ് സ്‌മൃതി ഇറാനി ഉന്നയിക്കുന്ന ആരോപണം. അതേസമയം സ്‌മൃതി ഇറാനിയുടെ ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിലുടനീളം സോണിയാ ഗാന്ധി സഭയിൽ സന്നിഹിതയായിരുന്നു.

സ്‌മൃതി ഇറാനിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിക്കാനും മുദ്രാവാക്യം വിളിക്കാനും തന്‍റെ എംപിമാർക്ക് സോണിയ ഗാന്ധി നിർദേശവും നൽകി. ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ ആക്രമണാത്മക നിലപാടിൽ പ്രകോപിതയായ ഇറാനി, പേര് എടുത്ത് പറയാതെ പ്രതിപക്ഷ അംഗങ്ങളെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.