ETV Bharat / bharat

Delhi Services Bill | കടുത്ത എതിര്‍പ്പുകള്‍ക്കിടെ ഡല്‍ഹി സര്‍വീസസ് ബില്‍ പാസാക്കി ലോക്‌സഭ; പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം

വര്‍ഷകാല സമ്മേളനത്തില്‍ ഡല്‍ഹി സര്‍വീസസ് ഓര്‍ഡിനന്‍സ് എന്നതിന് പകരം ഭേദഗതി ബില്ലായാണ് ലോക്‌സഭയില്‍ ഇത് പാസായത്

Lok Sabha  Lok Sabha passed Delhi Services Bill  Delhi Services Bill  Arvind Kejriwal  ഡല്‍ഹി സര്‍വീസസ് ബില്‍  ഡല്‍ഹി  ലോക്‌സഭ  പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം  പ്രതിപക്ഷം  ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ
കടുത്ത എതിര്‍പ്പുകള്‍ക്കിടെ ഡല്‍ഹി സര്‍വീസസ് ബില്‍ പാസാക്കി ലോക്‌സഭ; പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം
author img

By

Published : Aug 3, 2023, 8:35 PM IST

Updated : Aug 3, 2023, 9:49 PM IST

ന്യൂഡല്‍ഹി: കടുത്ത പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലും ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ പാസാക്കി ലോക്‌സഭ. ഡല്‍ഹി സര്‍വീസസ് ഓര്‍ഡിനന്‍സിന് പകരമായി ഭേദഗതി ബില്‍ എന്ന തരത്തിലെത്തിയ ബില്ലാണ് ലോക്‌സഭയില്‍ വ്യാഴാഴ്‌ച ശബ്‌ദവോട്ടോടെ പാസാക്കിയത്. ബില്‍ പാസായതായി അറിയിച്ചതോടെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം, ട്രാന്‍സ്‌ഫര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡല്‍ഹി സര്‍വീസസ് ബില്‍.

  • आज लोक सभा में अमित शाह जी को दिल्ली वालों के अधिकार छीनने वाले बिल पर बोलते सुना। बिल का समर्थन करने के लिये उनके पास एक भी वाजिब तर्क नहीं है। बस इधर उधर की फ़ालतू बातें कर रहे थे। वो भी जानते हैं वो ग़लत कर रहे हैं।

    ये बिल दिल्ली के लोगों को ग़ुलाम बनाने वाला बिल है। उन्हें…

    — Arvind Kejriwal (@ArvindKejriwal) August 3, 2023 " class="align-text-top noRightClick twitterSection" data=" ">

രോഷാകുലനായി കെജ്‌രിവാള്‍: ലോക്‌സഭ പാസാക്കിയ ബില്‍ ഡൽഹിയിലെ ജനങ്ങളെ അടിമകളാക്കുന്നതാണെന്നറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബില്ലിനെക്കുറിച്ച് അമിത് ഷാ ജി ഇന്ന് ലോക്‌സഭയിൽ സംസാരിക്കുന്നത് ഞാന്‍ കേട്ടു. ബില്ലിനെ പിന്തുണയ്‌ക്കാന്‍ ന്യായമായ ഒരു വാദവും അവര്‍ക്കില്ല. അവര്‍ ചെയ്യുന്നത് തെറ്റാണെന്നും അവര്‍ക്ക് നന്നായി അറിയാം. ഈ ബില്‍ ഡല്‍ഹിയിലെ ജനങ്ങളെ അടിമകളാക്കാനുള്ള ബില്ലാണെന്നും ഈ ബില്‍ അവരെ ഒന്നുകൂട്ടി നിസ്സഹായരും ആശ്രയമില്ലാത്തവരുമാക്കിയെന്നും അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് സംഭവിക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നില്‍ നിന്ന് കുത്തേറ്റു: തൊട്ടുപിന്നാലെ, എഎപി ബിജെപി പ്രകടനപത്രികയില്‍ നിന്നും കോപ്പിയടിച്ച 'ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി', 'ഡല്‍ഹി പൊലീസ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍' തുടങ്ങിയ കാര്യങ്ങളെ ചൂണ്ടിക്കാണിച്ച് സംസ്ഥാന ബിജെപി 2013 ഡിസംബര്‍ രണ്ടിന് ഔദ്യോഗികമായി പങ്കുവച്ച ട്വീറ്റ് ഉള്‍പ്പെടുത്തി മറ്റൊരു ട്വീറ്റുമായും അരവിന്ദ് കെജ്‌രിവാള്‍ എത്തി. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി ഓരോതവണയും വാക്കുനല്‍കിയതാണ്. പ്രധാനമന്ത്രിയായപ്പോള്‍ മോദിയും പറഞ്ഞിരുന്നു അദ്ദേഹം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന്. എന്നാല്‍ ഇന്ന് ഇവര്‍ ഡല്‍ഹിയിലെ ജനങ്ങളെ പുറകില്‍ നിന്ന് കുത്തിയെന്നും കെജ്‌രിവാള്‍ ട്വീറ്റില്‍ വിമര്‍ശിച്ചു.

  • हर बार बीजेपी ने वादा किया कि दिल्ली को पूर्ण राज्य का दर्जा देंगे। 2014 में मोदी जी ने ख़ुद कहा कि प्रधान मंत्री बनने पर दिल्ली को पूर्ण राज्य का दर्जा देंगे। लेकिन आज इन लोगों ने दिल्ली वालों की पीठ में छुरा घोंप दिया। आगे से मोदी जी की किसी बात पे विश्वास मत करना https://t.co/y1sCvbtZvU

ബില്‍ പാസായത് ഇങ്ങനെ: ഇന്ന് ലോക്‌സഭയില്‍ ബില്ലിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെഡിയും ഇതിനെ പിന്തുണച്ചിരുന്നു. ഇതോടെ മറ്റ് പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിലും ഡല്‍ഹി സര്‍വീസസ് ഓര്‍ഡിനന്‍സിന് പകരമുള്ള വിവാദ ബില്‍ കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. നിയമം കൊണ്ടുവരാൻ പാർലമെന്‍റിന് അധികാരമുണ്ടെന്നും അത് നല്ല നിയമമാണോ ചീത്ത നിയമമാണോ എന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത ബിജെഡി അംഗം പിനാകി മിശ്ര ഭരണപക്ഷത്തെ അനുകൂലിച്ചു.

ഒഡിഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ പോലുള്ള പൂർണ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഈ നിയമം കൊണ്ടുവരാൻ കഴിയില്ലെന്നും പ്രത്യേക പദവിയുള്ള ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ കാര്യത്തിൽ മാത്രമേ ഇത് സാധ്യമാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഇതൊരു സവിശേഷ ബില്ലാണെന്നറിയിച്ച് വൈഎസ്ആർ കോണ്‍ഗ്രസ് പാര്‍ട്ടി പി.വി മിഥുൻ റെഡ്ഡിയും ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഭരണപക്ഷത്തും കൈയ്യടി ഉയര്‍ന്നു. തുടര്‍ന്ന് ബില്‍ ശബ്‌ദവോട്ടോടെ പാസാക്കുകയായിരുന്നു.

അതേസമയം ഇക്കഴിഞ്ഞ മെയ് 19ന് കേന്ദ്രം പുറപ്പെടുവിച്ച നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രസർക്കാരിന്‍റെ ഓർഡിനൻസിന് ഇടക്കാല സ്‌റ്റേ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. മാത്രമല്ല കേസ് ഭരണഘടന ബെഞ്ചിനും വിട്ടു.

Last Updated : Aug 3, 2023, 9:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.