ന്യൂഡല്‍ഹി: ലോക്ക്ഡൗണുകളും കര്‍ഫ്യൂകളും കൊവിഡ് വാക്സിനേഷനെ ബാധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം കത്തയച്ചു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ കൊവിഡ് വാക്സിനേഷന്‍ സെന്‍ററുകളെ ബാധിക്കാത്ത രീതിയിലായിരിക്കണം. സെന്‍ററുകള്‍ സ്ഥിതി ചെയ്യുന്ന ആശുപത്രികളുടെ സേവനം തടസപ്പെടാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നു. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ നിന്നുമാറി മറ്റൊരു ബില്‍ഡിങ്ങിലോ, ബ്ലോക്കിലോ ആയിരിക്കണം വാക്സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: രണ്ട് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം
അതേസമയം 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,61,500 പുതിയ കൊവിഡ് കേസുകളും 1,501 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 1501 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,77,150 ആയി.