ETV Bharat / bharat

മഹാരാഷ്ട്രയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ പ്രതിഷേധിക്കും: ചന്ദ്രകാന്ത് പാട്ടീൽ - BJP

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 84.5 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

Maharashtra  covid  Lockdown  മഹാരാഷ്ട്ര  ലോക് ഡൗണ്‍  ചന്ദ്രകാന്ത് പാട്ടീൽ  Chandrakant Patil  BJP
മഹാരാഷ്ട്രയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ പ്രതിഷേധിക്കും: ചന്ദ്രകാന്ത് പാട്ടീൽ
author img

By

Published : Mar 29, 2021, 10:55 PM IST

പൂനെ: മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഹാരമല്ലെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീൽ. സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുകയാണെങ്കില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടായിരുന്നു പ്രതികരണം. സര്‍ക്കാര്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ബാധിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ചന്ദ്രകാന്ത് ആവശ്യപ്പെട്ടു.

കൊവിഡിന്‍റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ഉദ്ധവ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബിജെപി നേതാവും മുന്‍ രാജ്യ സഭാ എംപിയുമായ അമർ സാബിൾ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 84.5 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.