ശ്രീനഗർ: ജമ്മു കശ്മീരിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളം നിർത്തിവച്ചിരുന്ന സർവീസാണ് പുനരാരംഭിച്ചത്. ബാനിഹാളിനും ബാരാമുളള സ്റ്റേഷനും ഇടയിലാണ് സർവീസ് നടത്തിയത്. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത് ജമ്മു കശ്മീർ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് യാത്ര അനുവദിക്കുക. 2008ലാണ് ഈ ട്രെയിൻ സർവീസുകൾ കശ്‌മീരിൽ ആരംഭിച്ചത്.
ജമ്മു കശ്മീരിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു - ജമ്മു കശ്മീർ
കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളം നിർത്തിവച്ചിരുന്ന സർവീസാണ് പുനരാരംഭിച്ചത്
ജമ്മു കശ്മീരിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു