ലഖ്‌നൗ: ഇറ്റാവ ജില്ലയിലെ സൈഫായിലെ മദ്യ വിൽപ്പന ശാലകളിൽ കൊവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം മദ്യം. മദ്യം വാങ്ങാൻ വരുന്നവർക്ക് മദ്യം ലഭ്യമാകണമെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മദ്യശാലകൾക്ക് പുറത്ത് "കൊവിഡ് വാക്സിനേഷൻ ലഭിച്ചവർക്ക് മാത്രമേ മദ്യം ലഭ്യമാകൂ" എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് മദ്യവിൽപ്പന ശാലകൾക്ക് ഉത്തരവൊന്നും നൽകിയിട്ടില്ലെന്നും വാക്സിനേഷനെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മദ്യ വിൽപ്പനക്കാരോട് ആവശ്യപ്പെട്ടിരിക്കാമെന്നും ജില്ല എക്സൈസ് ഓഫിസർ കമൽ കുമാർ ശുക്ല പറഞ്ഞു.
Also Read: സെൻട്രൽ വിസ്ത നിർമാണം നിർത്തണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 18നും 44നും ഇടയിൽ പ്രായമുള്ള 19,80,245 പേർ കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസും 8,792 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.