ETV Bharat / bharat

വാങ്കഡെയിൽ സച്ചിന്‍റെ പൂർണകായ പ്രതിമ ; മാസ്റ്റർ ബ്ലാസ്റ്റർക്ക് ആദരമൊരുക്കി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ - വാങ്കഡെയിൽ സച്ചിന്‍റെ പൂർണകായ പ്രതിമ

സച്ചിന്‍റെ 50-ാം പിറന്നാളായ ഏപ്രിൽ 24ന് പ്രതിമ അനാച്ഛാദനം ചെയ്യാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പദ്ധതിയിടുന്നത്

Statue of Sachin Tendulkar  Sachin Tendulkar statue at Wankhede stadium  Sachin statue to come at Wankhede  Sachin Tendulkar news  Sachin Tendulkar  സച്ചിൻ ടെൻഡുൽക്കർ  സച്ചിൻ  സച്ചിന്‍റെ പ്രതിമ  വാങ്കഡെ  വാങ്കഡെ സ്റ്റേഡിയം  statue of Tendulkar to come up at Wankhede  സച്ചിന്‍റെ പൂർണകായ പ്രതിമ  വാങ്കഡെയിൽ സച്ചിന്‍റെ പ്രതിമ  മാസ്റ്റർ ബ്ലാസ്റ്റർക്ക് ആദരം  മുംബൈ ക്രിക്കറ്റ് അസോസിയേഷൻ  വാങ്കഡെയിൽ സച്ചിന്‍റെ പൂർണകായ പ്രതിമ  ക്രിക്കറ്റ്
വാങ്കഡെയിൽ സച്ചിന്‍റെ പൂർണകായ പ്രതിമ
author img

By

Published : Feb 28, 2023, 9:16 PM IST

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പൂർണകായ പ്രതിമ നിർമിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. സച്ചിന്‍റെ പ്രിയ മൈതാനമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർക്ക് ആദരമൊരുക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിന്‍റെ 50-ാം പിറന്നാളായ ഏപ്രിൽ 24ന് പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കാനാണ് പദ്ധതിയിടുന്നത്.

അതേസമയം തന്‍റെ ക്രിക്കറ്റ് യാത്ര ആരംഭിച്ച മൈതാനത്ത് തന്നെ തന്‍റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം വലിയ ആശ്ചര്യമാണ് സമ്മാനിച്ചതെന്നാണ് സച്ചിന്‍റെ പ്രതികരണം. 'ഞാൻ മുംബൈയെ പ്രതിനിധീകരിച്ച്, ഇന്ത്യയെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ഇവിടെ നിന്നാണ്.

2011ലെ ലോകകപ്പ് നേടിയത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് എന്‍റെ അവസാന മത്സരം അവിസ്‌മരണീയമായിരുന്നു, അതും മുംബൈയിൽവച്ചായിരുന്നു. ചില പ്രത്യേക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനമാണ് വാങ്കഡെയിലേത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാങ്കഡെയില്‍ എന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാൻ ആശ്ചര്യപ്പെട്ടു. മുംബൈ ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു. മുംബൈ ക്രിക്കറ്റും എംസിഎയുമായുള്ള എന്‍റെ അത്ഭുതകരമായ ബന്ധം ഇന്നും തുടരുന്നുണ്ട്. ഈ തീരുമാനത്തിൽ ഞാൻ അവരോട് നന്ദിയുള്ളവനായിരിക്കും' - സച്ചിൻ പറഞ്ഞു.

ബാല്യകാല പരിശീലകനായ രമാകാന്ത് അച്‌ഛരേക്കറിന് കീഴിൽ സച്ചിൻ തന്‍റെ ക്രിക്കറ്റ് കരിയർ ആരംഭിച്ചത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നായിരുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയതും, 2013ൽ വെസ്റ്റ് ഇൻഡീസിനെതിരെ 200-ാം ടെസ്റ്റ് കളിച്ചുകൊണ്ട് താരം ക്രിക്കറ്റിനോട് വിടപറഞ്ഞതും ഇതേ മൈതാനത്തായിരുന്നു.

നേരത്തെ സച്ചിനോടുള്ള ആദരസൂചകമായി വാങ്കഡെയിൽ അദ്ദേഹത്തിന്‍റെ പേരിൽ ഒരു പവലിയൻ അധികൃതർ സ്ഥാപിച്ചിരുന്നു. അതേസമയം ലണ്ടനിലെ പ്രശസ്‌തമായ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ സച്ചിന്‍റെ മെഴുക് പ്രതിമയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.