ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്ന് ലഷ്കർ-ഇ-തോയിബ അംഗത്തെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഛെര്‍സൊ അവംതിപൊര സ്വദേശിയായ അകിഫ് അഹ്മദ് തെലിയാണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. തീവ്രവാദികൾക്ക് അഭയം നല്‍കല്‍, മറ്റ് പിന്തുണ കൊടുക്കല്‍ എന്നിവ ഉള്‍പ്പടെ ട്രാൽ പ്രദേശങ്ങളിൽ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിലും തെലി പങ്കാളിയാണെന്നും രേഖകൾ പറയുന്നു. പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘങ്ങളില്‍ റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവാദത്തിനായി പണം വിതരണം ചെയ്യുന്നതിലും തെലി പങ്കാളിയാണെന്നനും സേനാ വക്താവ് പറഞ്ഞു. ഇയാളുടെ ബാങ്ക് ഇടപാടുകൾ അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
ജമ്മുകശ്മീരില്‍ സുരക്ഷാ സേന തീവ്രവാദിയെ പിടികൂടി - തീവ്രവാദി
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്ന് ലഷ്കർ-ഇ-തോയിബ അംഗത്തെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി