ന്യുഡൽഹി: ലോകം ഒറ്റക്കെട്ടായി നിന്നൊരു മഹാവിപത്തിനെ എങ്ങനെ നേരിട്ടു എന്നതിന് ഉദാഹരണമാണ് കൊവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിൽ നിന്നും പഠിച്ച പാഠങ്ങൾ മറക്കാനുള്ളതല്ല. കൊവിഡ് എന്ന മഹാമാരിയിൽ സാമ്പത്തികമായി മുന്നാക്കം - പിന്നാക്കം എന്ന വ്യത്യാസം ഇല്ലാതായി.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് കൊവിഡ് പെട്ടെന്ന് പടർന്നു പിടിക്കുകയും മറുഭാഗത്ത് ലോകം ഒന്നാകെ പൊരുതുന്ന കാഴ്ചയുമാണ് കാണാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാമാരിയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പായിരുന്നു 2021 എന്ന വർഷം.ആഗോള ആവാസവ്യവസ്ഥയുടെ പരിപോഷണത്തിന് സഹായകമാകുന്ന തരത്തിലുള്ള മാറ്റങ്ങൾ ലോകത്തിലുട നീളം കൊണ്ടുവരണമെന്നും മോദി ആഹ്വാനം ചെയ്തു.
ലോകത്തെമ്പാടുമുള്ള ശാസ്ത്രഞ്ജർ കൊവിഡിന് വാക്സിന്‍ കണ്ടെത്തി എന്നാൽ കാലാവസ്ഥ വ്യതിയാനത്തിനുള്ള വാക്സിന്‍ കണ്ടെത്തിയില്ലെന്ന് മാറിവരുന്ന കാലാവസ്ഥ മാറ്റങ്ങളെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു