ETV Bharat / bharat

ശ്രീനഗറില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം

നേരത്തെ വനാതിര്‍ത്തികളിലും മലമ്പ്രദേശത്തും താമസമാക്കിയ ജനങ്ങളെയായിരുന്നു വന്യജീവി എന്ന പ്രശ്‌നം ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നതെങ്കില്‍ നിലവില്‍ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്.

leopard sighted in kashmir  leopard in wanbal  wanbal leopard operation  Kashmir wildlife department  Latest kashmir news  leopards roaming in human settlements  latest national news  ജനവാസ മേഖലയില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം  സ്ഥലത്ത് തമ്പടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍  വന്യജീവി  വനം വകുപ്പ്  കരടി  പുള്ളിപ്പുലി  ജമ്മു കാശ്‌മീര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ശ്രീനഗറില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം; സ്ഥലത്ത് തമ്പടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍
author img

By

Published : Mar 11, 2023, 10:20 PM IST

ശ്രീനഗര്‍: മനുഷ്യന്‍റെ ആവാസ വ്യവസ്ഥയില്‍ വന്യജീവികള്‍ വിഹരിക്കുന്നത് ജമ്മുകാശ്‌മീരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തല വേദനയായിരിക്കുകയാണ്. കരടിയുടെയും പുള്ളിപ്പുലികളുടെയും കാല്‍പാടുകള്‍ ആവാസവ്യവസ്ഥകളില്‍ കണ്ടതോടെ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ന്നിരിക്കുകയാണ്. നേരത്തെ വനാതിര്‍ത്തികളിലും മലമ്പ്രദേശത്തും താമസമാക്കിയ ജനങ്ങളെയായിരുന്നു വന്യജീവി എന്ന പ്രശ്‌നം ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത്.

എന്നാല്‍, മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ശ്രീനഗര്‍ പോലുള്ള സ്ഥലങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം അധികമായിരിക്കുകയാണ്. ജനവാസ മേഖലകളില്‍ രാത്രി കാലങ്ങളില്‍ മൃഗങ്ങള്‍ ചുറ്റിത്തിരിയുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്. ചുറ്റത്തിരിയുന്ന മൃഗങ്ങളെ കണ്ടെത്തി തിരികെ വനത്തിലേയ്‌ക്ക് അയക്കുമെന്നും ജനങ്ങളെ ഇതുവരെ ഇവ ആക്രമിച്ചില്ലെന്നും വനം വകുപ്പ് അറിയിച്ചു.

പുലിയെ കണ്ടെത്തിയത് നഗരത്തിനടുത്തുള്ള പ്രദേശത്ത്: ഫെബ്രുവരി 23ന് ശ്രീനഗറില്‍ പുള്ളിപ്പുലയെ കണ്ടെത്തിയ വിവരം ജനങ്ങള്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഒന്നിലധികം പുള്ളിപ്പുലികള്‍ പ്രദേശത്തു കൂടി ചുറ്റിത്തിരിയുന്നതായി ജനങ്ങള്‍ പറഞ്ഞു. ലാല്‍ ചൗക്ക് സിറ്റി സെന്‍ററില്‍ നിന്ന് ഏഴ്‌ കിലോമീറ്റര്‍ അകലെയാണ് ഇവയെ കണ്ടെത്തിയത്.

വിവരം ലഭിച്ചയുടന്‍ തന്നെ വനം വകുപ്പ് അധികൃതര്‍ പുള്ളിപ്പുലിയെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. നിലവില്‍ പുള്ളിപുലിയെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുലി ജനങ്ങളെ ഉപദ്രവിച്ചില്ലെങ്കിലും പ്രദേശത്ത് ഭീതി പടര്‍ന്നിരിക്കുകയാണ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ ബോധവത്‌കരിക്കുവാനുള്ള ശ്രമവും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 'പുള്ളിപ്പുലിയെ പിടികൂടുവാന്‍ സ്ഥലത്ത് ഞങ്ങളുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടോ എന്ന് അറിയില്ല'.

ഭീതിയില്‍ ജനങ്ങള്‍: 'ഞങ്ങളുടെ കാമറിയില്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ സംഘം സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. കാരണം, പ്രദേശത്ത് അത്രയധികം ഭീതി പടര്‍ന്നിരിക്കുകയാണ്'- വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു.

'പുള്ളിപ്പുലികള്‍ സൂത്രധാരികളും വളരെ വേഗത ഏറിയ ജീവിയുമായതിനാല്‍ പിടികൂടാന്‍ പ്രയാസമാണ്. 2021ല്‍ ബുധ്‌ഗാമില്‍ വിഹരിച്ച പുള്ളിപ്പുലിയെ പിടികൂടാന്‍ ഒരു മാസം വരെ സമയമെടുത്തു. ചില അവസരങ്ങളില്‍ വളരെ വേഗത്തില്‍ തന്നെ മൃഗങ്ങളെ പിടികൂടുവാന്‍ സാധിക്കും'.

'നിലവില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യമുള്ള പ്രദേശത്തെ വനം വളരെയധികം തിങ്ങിനിറഞ്ഞതാണ്. അതിനാല്‍ തന്നെ പുള്ളിപ്പുലിയ്‌ക്ക് എളുപ്പത്തില്‍ ഒളിക്കാന്‍ സാധിക്കും. അടുത്തിടെ ലസ്‌ജാനില്‍ നിന്നും ഒരു പുള്ളിപ്പുലിയെ വെറും 30 മിനിറ്റ് സമയമെടുത്താണ് പിടികൂടിയത്'- അല്‍ത്താഫ് ഹുസൈന്‍ വ്യക്തമാക്കി.

പോരാട്ടം തുടരും: 'ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകള്‍ അനുസരിച്ച് വന്യമൃഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ജനവാസ മേഖലയില്‍ കടക്കുവാന്‍ സാധിക്കും. നിലവില്‍ ചുറ്റിത്തിരിയുന്ന പുലിയെ പിടികൂടിയാലും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം ഈ പ്രദേശത്ത് അവസാനിക്കുവാന്‍ പോകുന്നില്ല. മൃഗങ്ങള്‍ക്ക് ഇവിടെ നിന്നും അടുത്തുള്ള വനത്തിലേയ്‌ക്ക് സഞ്ചരിക്കുവാന്‍ എളുപ്പമാണ്'.

'ഇതേതുടര്‍ന്ന് പ്രദേശവാസികള്‍ സദാ ജാഗരൂകരായിരിക്കണം. ഇവര്‍ക്ക് ആവശ്യമായ നിര്‍േദശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ആളുകള്‍ നമ്മളോട് സഹകരിക്കണം'.

'ഇതുവരെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ലഭിക്കാത്ത പിന്തുണയാണ് പ്രദേശവാസികള്‍ ഞങ്ങള്‍ക്ക് നല്‍കുന്നത്. അടുത്തിടെ പണിതീര്‍ത്ത തന്‍റെ വീട്ടിലേയ്‌ക്ക് ഒരാള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം ക്ഷണിച്ചു. അയാള്‍ അങ്ങനെ ചെയ്‌തില്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ സംഘത്തിലെ 25 അംഗങ്ങളും ടെന്‍റില്‍ കിടന്നുറങ്ങേണ്ട സാഹചര്യമുണ്ടായേനേ'-പ്രദേശവാസികളെ കുറിച്ച് അദ്ദേഹം അറിയിച്ചു.

അസാധ്യമായത് പോലും സാധ്യമാകും: 'പ്രദേശവാസികള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുകയാണ്. എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പിന്തുണ ലഭിച്ചാല്‍ അസാധ്യമായത് പോലും സാധ്യമാകും'.

'കഴിഞ്ഞ കുറച്ച് നാളുകളായി ഇടിവി ഭാരതിന്‍റെ സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്ത് തമ്പടിക്കുകയും ഓരോ നീക്കങ്ങളും ഞങ്ങളുടെ കാമറയില്‍ ചിത്രീകരിക്കുകയും ചെയ്‌തു. മറ്റ് ജീവനക്കാരോട് നിങ്ങള്‍ ക്ഷീണിച്ചോ എന്ന് ഞാന്‍ നിരന്തരം അന്വേഷിക്കും. ഒരിക്കലും അവര്‍ തങ്ങള്‍ ക്ഷീണിച്ചു എന്ന് പറഞ്ഞിട്ടില്ല'.

'തണുത്ത് മരവിക്കുന്ന കാലാവസ്ഥയാണെങ്കിലും പുലിയെ പിടികൂവാനുള്ള കൂടിന്‍റെ അടുത്ത് ഞങ്ങളുടെ ആളുകള്‍ എപ്പോഴം ഉണ്ടാകും. മാത്രമല്ല, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ എല്ലാ സഹായവും അവര്‍ നല്‍കുന്നുണ്ട്. എന്‍റെ സംഘത്തിലെ അംഗങ്ങളെ ഓര്‍ത്ത് എനിക്ക് അഭിമാനമാണ്'.

'പ്രദേശവാസികള്‍ വളരെയധികം ഞങ്ങളെ സഹായിക്കുന്നുണ്ട്. ഞങ്ങളുടെ സംഘത്തിലെ അംഗങ്ങളെ നാല് പേരടങ്ങുന്ന ഗ്രൂപ്പായി തിരിച്ചിരിക്കുകയാണ്. എല്ലാ ഗ്രൂപ്പിലും ഒരു ലീഡറുണ്ട്'.

'എല്ലാ ഗ്രൂപ്പുകളും ആയുധങ്ങളുമായി സജ്ജമാണ്. കൂടുകളുടെയും മറ്റ് വസ്‌തുക്കളുടെയും സ്ഥാനം മാപ്പ് ഉപയോഗിച്ചാണ് നിർണ്ണയിക്കുന്നത്. മറ്റ് സംഘത്തിലെ അംഗങ്ങളാണ് നിരീക്ഷണങ്ങള്‍ നടത്തുന്നത്'-അല്‍ത്താഫ് ഹുസൈന്‍ വ്യക്തമാക്കി.

മൃഗത്തെ പിടികൂടുന്നത് വരെ പോരാട്ടം: 'ഞങ്ങള്‍ ബോധവത്‌കരണം നല്‍കിയതിന് തുടര്‍ന്ന് ആളുകളുടെ ഭയം കുറഞ്ഞിട്ടുണ്ട്. വന്യമൃഗങ്ങളെ പിടകൂടിയതിന് ശേഷം മയക്കം തെളിയുന്നതിന് മുമ്പ് തന്നെ അവയെ സുരക്ഷിതമായ സ്ഥലത്തേയ്‌ക്ക് ഞങ്ങള്‍ മാറ്റും. അതിനാല്‍ തന്നെ മൃഗത്തെ പിടികൂടിയതിന് ശേഷം കൂടുതല്‍ വിവരങ്ങളറിയാന്‍ പ്രദേശവാസികള്‍ ഞങ്ങളെ വിളിക്കണമെന്നില്ല'- 20 വര്‍ഷം സേവനമനുഷ്‌ഠിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുക്‌തര്‍ അഹമ്മദ് കുമാര്‍ പറഞ്ഞു.

'ദൈവം എന്‍റെ കൂടെയുണ്ട്. എനിക്ക് വന്യജീവികളെ ഭയമില്ല. മൃഗത്തെ പിടികൂടുന്നതു വരെ ഞാന്‍ പ്രയത്‌നം തുടര്‍ന്ന് കൊണ്ടിരിക്കുമെന്ന്' 16 വര്‍ഷം സേനവ പരിചയമുള്ള ഉദ്യോഗസ്ഥന്‍ ഗുലാം മൊഹിദ്ദൂന്‍ കോലി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.