വിജയ് ആരാധകര്‍ (Vijay) നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ' (Leo). 'ലിയോ'യുടെ പുതിയ പോസ്‌റ്ററുകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ അടുത്തിടെ പദ്ധതിയിട്ടിരുന്നു. സിനിമയുടെ തെലുഗു കന്നഡ പോസ്‌റ്ററുകള്‍ക്ക് പിന്നാലെ ചിത്രത്തിന്‍റെ ഹിന്ദി പോസ്‌റ്ററും റിലീസ് ചെയ്യേണ്ടതായിരുന്നു (Leo Poster Release Postponed).
എന്നാല്‍ നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയുടെ വിയോഗത്തെ തുടര്‍ന്ന് 'ലിയോ' ടീം പോസ്‌റ്റര്‍ റിലീസ് മാറ്റിവച്ചു (Demise of Vijay Antony daughter Meera). വിജയ് ആന്‍റണിയുടെ മകളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
-
Deepest condolences to @vijayantony sir for the unbearable loss.
— Seven Screen Studio (@7screenstudio) September 19, 2023 " class="align-text-top noRightClick twitterSection" data="
Our prayers are with you & your family!
We respect & believe it's appropriate to postpone today's #Leo poster reveal to tomorrow..
">Deepest condolences to @vijayantony sir for the unbearable loss.
— Seven Screen Studio (@7screenstudio) September 19, 2023
Our prayers are with you & your family!
We respect & believe it's appropriate to postpone today's #Leo poster reveal to tomorrow..Deepest condolences to @vijayantony sir for the unbearable loss.
— Seven Screen Studio (@7screenstudio) September 19, 2023
Our prayers are with you & your family!
We respect & believe it's appropriate to postpone today's #Leo poster reveal to tomorrow..
'വിജയ് ആന്‍റണി സാറിന്‍റെ താങ്ങാനാവാത്ത നഷ്‌ടത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങളുടെ പ്രാർഥനകൾ താങ്കളുടെ കുടുംബത്തോടൊപ്പം ഉണ്ട്. ഇന്നത്തെ ലിയോ പോസ്‌റ്റര്‍ റിലീസ് ചെയ്യുന്നത് നാളത്തേക്ക് മാറ്റിവയ്‌ക്കുന്നത് ഉചിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു - ലിയോ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
16 കാരിയായ മകള്‍ മീരയെ കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 19) രാവിലെ വിജയ്‌യുടെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആദ്യ രണ്ട് ദിവസങ്ങളിൽ 'ലിയോ'യുടെ തെലുഗു, കന്നഡ പോസ്‌റ്ററുകളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
തുടര്‍ന്ന് അടുത്ത പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 19) റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വിജയ് ആന്‍റണിയുടെ മകൾ മീരയുടെ ദാരുണമായ വിയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയറപ്രവർത്തകർ പോസ്‌റ്റർ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു.
ഒക്‌ടോബറിലാണ് 'ലിയോ' തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ നിര്‍മാതാക്കള്‍ ആസൂത്രണം ചെയ്യുകയാണ്. സെപ്‌റ്റംബര്‍ 17 മുതല്‍ നാല് ദിവസങ്ങളിലായി 'ലിയോ'യുടെ ഓരോ പോസ്‌റ്റര്‍ വീതം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു (Leo poster feast).
തുടക്കത്തില്‍ ദളപതി വിജയ്‌യുടെ 'ശുക്രൻ', 'വേട്ടക്കാരൻ', 'വേലായുധം' എന്നീ ചിത്രങ്ങൾക്ക് വിജയ് ആന്‍റണി സംഗീതം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
'ലിയോ'യിൽ ഒരു ഗ്യാങ്സ്‌റ്ററായാണ് വിജയ് വേഷമിടുന്നത്. ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. സെപ്‌റ്റംബര്‍ അവസാനത്തോടെ 'ലിയോ'യുടെ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാകുമെന്ന വിശ്വാസത്തിലാണ് നിര്‍മാതാക്കള്‍.
Also Read: LEO Glimpse| ഇതാ ഹരോള്‍ഡ് ദാസ്...; 'ലിയോ'യിലെ വില്ലനെ പരിചയപ്പെടുത്തി ലോകേഷ്, കസറി അർജുൻ
ഗംഭീരമായ ചടങ്ങുകളോടെ 'ലിയോ'യുടെ ഓഡിയോ ലോഞ്ചും നിർമാതാക്കൾ പ്ലാൻ ചെയ്‌തിട്ടുണ്ട്. സെപ്‌റ്റംബര്‍ 30ന് ചെന്നൈയിൽ വച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാകും 'ലിയോ'യുടെ ഓഡിയോ ലോഞ്ച് നടക്കുക. എന്നാല്‍ ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച 'ലിയോ'യുടെ പുതിയ പോസ്‌റ്റര്‍ സെപ്‌റ്റംബര്‍ 21ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.