ദളപതി വിജയ് (Vijay) ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ' (Leo). ഒക്‌ടോബര്‍ 19ന് റിലീസിനൊരുങ്ങുന്ന (Leo Release) സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്. റിലീസിന് മുമ്പ് തന്നെ 'ലിയോ' റെക്കോഡുകള്‍ സൃഷ്‌ടിക്കുകയാണ് (Leo set to break weekend box office records).
'ലിയോ'യുടെ ഓവര്‍സീസ് അഡ്വാന്‍ഡ് ബുക്കിംഗ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. റിലീസിന് ഒരാഴ്‌ച മാത്രം ബാക്കി നില്‍ക്കെ ആഗോള തലത്തില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ അഞ്ച് മില്യണ്‍ ഡോളറാണ് 'ലിയോ' നേടിയിരിക്കുന്നത്. ആദ്യ ദിനം 3.30 മില്യണ്‍ ഡോളറും വാരാന്ത്യത്തില്‍ 1.50 മില്യണ്‍ ഡോളറുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
-
900K interests crossed in BookMyShow 🙏#Leo #NaaReady pic.twitter.com/ebnpuXJoLL
— Vijay Fans Trends 🔥🧊 (@VijayFansTrends) October 13, 2023 " class="align-text-top noRightClick twitterSection" data="
">900K interests crossed in BookMyShow 🙏#Leo #NaaReady pic.twitter.com/ebnpuXJoLL
— Vijay Fans Trends 🔥🧊 (@VijayFansTrends) October 13, 2023900K interests crossed in BookMyShow 🙏#Leo #NaaReady pic.twitter.com/ebnpuXJoLL
— Vijay Fans Trends 🔥🧊 (@VijayFansTrends) October 13, 2023
Also Read: Vijay Anirudh Ravichander Melody മനംകവർന്ന് അനിരുദ്ധിന്‍റെ മെലഡി; തരംഗമായി ലിയോയിലെ അന്‍പെനും
നാല് ദിവസം കൊണ്ട് 15 മില്യണ്‍ ഡോളര്‍ നേടിയ രജനികാന്തിന്‍റെ 'ജയിലറും' വാരാന്ത്യ റെക്കോർഡ് സൃഷ്‌ടിച്ചിരുന്നു. എന്നാല്‍ രജനികാന്ത് ചിത്രത്തിന്‍റെ ഈ റെക്കോഡ് വിജയ്‌യുടെ 'ലിയോ' തകര്‍ത്തെറിയുമെന്നാണ് കണക്കുകൂട്ടല്‍. പക്ഷേ അത് പ്രേക്ഷകരെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ആദ്യ ദിന റെക്കോർഡ് തകർക്കാനുള്ള തയ്യാറെടുപ്പിലാണ് 'ലിയോ'.
ആദ്യ ദിനം 5.20 മില്യണ്‍ ഡോളറാണ് 'പൊന്നിയിൻ സെൽവൻ 1' അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്. ആദ്യ ദിന അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ജയിലര്‍' 4.70 മില്യണ്‍ ഡോളറും നേടി. അതേസമയം 'ലിയോ' ഇതിനോടകം തന്നെ ഈ സംഖ്യകളുടെ 60% മറികടന്നു. 'ലിയോ'യ്‌ക്ക് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്.
നിലവില്‍ ആറ് മില്യണ്‍ ഡോളര്‍ എന്ന നമ്പര്‍ മറികടക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ 'ലിയോ'. എന്നാല്‍ കണക്കുകൂട്ടലുകള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ലിയോ' ഏഴ് മില്യണ്‍ ഡോളര്‍ നേടുമെന്നാണ് വിലയിരുത്തല്‍. അഡ്വാന്‍സ് ബുക്കിംഗിലൂടെ അഞ്ച് മില്യണ്‍ ഡോളര്‍ നേടിയാലും, 'ലിയോ' ആദ്യ ദിനം ആഗോളതലത്തില്‍ 100 കോടി രൂപ നേടുമെന്നാണ് പ്രതീക്ഷ.
അഡ്വാന്‍സ് ബുക്കിംഗ് കണക്കുകൾ പ്രകാരം, വടക്കേ അമേരിക്കയിൽ നിന്നും 1.85 മില്യൺ ഡോളറും, മിഡിൽ ഈസ്‌റ്റില്‍ നിന്നും 800,000 ഡോളറിനടുത്തും 'ലിയോ' നേടി. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഷാരൂഖിന്‍റെ 'പഠാന്‍റെ' ആദ്യ ദിന റെക്കോഡും 'ലിയോ' തകര്‍ത്തെറിയുമെന്നാണ് പ്രതീക്ഷ.
അതേസമയം മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വില്‍പ്പനയും അവിശ്വസനീയമാണ്. മലേഷ്യയിൽ, ഏകദേശം 50,000 ടിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ വിറ്റഴിച്ചത്. അതേസമയം മലേഷ്യയിലെ ഒരു പ്രധാന തിയേറ്ററുകളിലും ഇതുവരെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Also Read: Trisha First Look Poster ലിയോ ട്രെയിലർ റിലീസിന് മുമ്പ് തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദളപതി 68' ആണ് വിജയ്‌യുടെ പുതിയ പ്രൊജക്‌ട്. 'ദളപതി 68' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി വിജയ്, പ്രഭുദേവ, പ്രശാന്ത് എന്നിവരുടെ ഒരു ഡാൻസ് വീഡിയോയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയാക്കിയിരുന്നു.