ETV Bharat / bharat

Leaders Against Chandrababu Naidu Arrest 'ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് നിയമവിരുദ്ധം'; അപലപിച്ച് പ്രമുഖ പാര്‍ട്ടി നേതാക്കള്‍ - pawan kalyan on Chandrababu Naidu Arrest

Protest On N Chandrababu Naidu Arrest Janasena, bjp, cpi statement: ജനസേന, ബിജെപി, സിപിഐ എന്നീ പാര്‍ട്ടികളാണ് ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെതിരെ രംഗത്തെത്തിയത്

ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് നിയമവിരുദ്ധം  Protest On N Chandrababu Naidu Arrest  Janasena party bjp cpi statement  Janasena bjp cpi on Chandrababu Naidu Arrest
Protest On N Chandrababu Naidu Arrest
author img

By ETV Bharat Kerala Team

Published : Sep 9, 2023, 7:47 PM IST

വിശാഖപട്ടണം: മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി (Telugu Desam Party) ദേശീയ അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ (N Chandrababu Naidu) അറസ്റ്റ് ചെയ്‌തതിനെ അപലപിച്ച് പ്രമുഖ പാര്‍ട്ടി നേതാക്കള്‍. ജനസേന നേതാവും നടനുമായ പവൻ കല്യാൺ, ബിജെപി ആന്ധ്രാപ്രദേശ് അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബതി പുരന്ദേശ്വരി, സിപിഐ സെക്രട്ടറി കെ രാമകൃഷ്‌ണ എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

പ്രഥമദൃഷ്ട്യാ തെളിവില്ലാതെ സാഹചര്യത്തിലാണ് ആന്ധ്രാപ്രദേശ് സിഐഡി (Andhra Pradesh CM) മുൻ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്നും അർധരാത്രിയിൽ അറസ്റ്റ് ചെയ്യാൻ പൊലീസിന് പിന്നിലുള്ള താത്‌പര്യം എന്തായിരുന്നെന്നും നേതാക്കള്‍ ചോദിച്ചു. 'തെളിവുകളൊന്നും ഇല്ലാതെയാണ് രാത്രി തന്നെ നായിഡുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തത്. ഇത് സംസ്ഥാനത്തെ രാഷ്‌ട്രീയ എതിരാളികൾക്കെതിരായ രാഷ്ട്രീയ പകപോക്കലിന്‍റെ മറ്റൊരു ഉദാഹരണമാണ്.'- ജനസേന നേതാവും നടനുമായ പവൻ കല്യാൺ (Janasena Party Leader Pawan Kalyan) ആരോപിച്ചു.

'വിശദീകരണം തേടാന്‍ പോലും അവര്‍ തയ്യാറായില്ല': 'ചന്ദ്രബാബു നായിഡുവിൽ നിന്ന് കൃത്യമായ വിശദീകരണം തേടാന്‍ പോലും പൊലീസ് തയ്യാറായില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ല. യാതൊരുവിധ അടിസ്ഥാനവുമില്ലാതെയാണ് ടിഡിപി അധ്യക്ഷനെ അറസ്റ്റ് ചെയ്‌തത്.' - ബിജെപി എപി അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബതി പുരന്ദേശ്വരി ആന്ധ്ര സര്‍ക്കാരിനെ അപലപിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാനത്തുടെനീളമുള്ള പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന രീതിയാണെന്ന് സര്‍ക്കാരിനുള്ളതെന്ന് സിപിഐ ആന്ധ്രാപ്രദേശ് സെക്രട്ടറി കെ രാമകൃഷ്‌ണ വിമര്‍ശിച്ചു.

2019ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നതുമുതൽ ആന്ധ്രയില്‍ നിയമവാഴ്‌ചയുടെ അഭാവമാണെന്നും കെ രാമകൃഷ്‌ണ തന്‍റെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. അതേസമയം, ചന്ദ്രബാബു നായിഡുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തതിൽ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് ടിഡിപി ആവശ്യപ്പെട്ടു. ടിഡിപി എംപി കെസിനേനി നാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തെഴുതിയത്. അറസ്റ്റ് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർത്തിയ അദ്ദേഹം ടിഡിപി മേധാവിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്‌തു.

'ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ജീവൻ ബലിയർപ്പിക്കാന്‍ റെഡി': ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തന്‍റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്ന് അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി (തെലുഗു ദേശം പാര്‍ട്ടി) അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് സ്‌കിൽ ഡെവലപ്‌മെന്‍റ് പദ്ധതി അഴിമതി കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ പ്രതികരണം. 'ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തന്‍റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണ്. ഒരു ശക്തിക്കും തന്നെ തടയാൻ കഴിയില്ല.' - നായിഡു വ്യക്തമാക്കി.

READ MORE | N Chandrababu Naidu Social Media Post:'ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ജീവൻ ബലിയർപ്പിക്കാൻ തയ്യാർ'; അറസ്റ്റിന് പിന്നാലെ ചന്ദ്രബാബു നായിഡു

എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 'കഴിഞ്ഞ 45 വർഷമായി ഞാൻ ആന്ധ്രാപ്രദേശിലെ ജനങ്ങളെ നിസ്വാർഥമായി സേവിക്കുന്നു. ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഞാൻ എന്‍റെ ജീവൻ ത്യജിക്കാൻ തയ്യാറാണ്. ജന്മനാടിനെ സേവിക്കുന്നതിൽ നിന്ന് എന്നെ തടയാൻ ഒരു ശക്തിക്കും കഴിയില്ല.' - അദ്ദേഹം എക്‌സില്‍ കുറിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.