ETV Bharat / bharat

83 ല്‍ ലോകകപ്പുയര്‍ത്തിയപ്പോള്‍ ബിസിസിഐയെ 'രക്ഷിച്ച' ലതാജി ; പാട്ടിനൊപ്പം ക്രിക്കറ്റിനെ സ്‌നേഹിച്ച വാനമ്പാടി

ക്രിക്കറ്റിനോടുള്ള ഭ്രമം കണക്കിലെടുത്ത് ആദര സൂചകമായി ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും രണ്ട് ടിക്കറ്റുകൾ ബിസിസിഐ ലത മങ്കേഷ്‌കറിനായി മാറ്റിവച്ചിരുന്നു

Lata ji and her love for cricket  LATA MANGESHKAR AND CRICKET  Lata Mangeshkar loved cricket and Sachin Tendulkar  LATA MANGESHKAR PASSES AWAY  ലതാ മങ്കേഷ്‌കർ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഏറ്റവും കടുത്ത ആരാധിക  പാട്ടിനൊപ്പം ക്രിക്കറ്റിനെ സ്‌നേഹിച്ച വാനമ്പാടി  ലതാ മങ്കേഷ്‌കർ ക്രിക്കറ്റ്
സച്ചിന്‍റെ 'ആയ്‌', ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഏറ്റവും കടുത്ത ആരാധിക; പാട്ടിനൊപ്പം ക്രിക്കറ്റിനെ സ്‌നേഹിച്ച വാനമ്പാടി
author img

By

Published : Feb 6, 2022, 4:33 PM IST

Updated : Feb 6, 2022, 7:02 PM IST

ന്യൂഡൽഹി : 1983 ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയപ്പോൾ കടുത്ത സാമ്പത്തിക മാന്ദ്യത്തിലായിരുന്നു ബിസിസിഐ. ടീം അംഗങ്ങൾക്ക് പാരിതോഷികം കൊടുക്കാൻ പോലും പണമില്ലാത്ത അവസ്ഥ. ഓരോ താരങ്ങൾക്കും 5000 രൂപ മാത്രം കൊടുക്കാനുള്ള പണം മാത്രമേ അന്ന് ബിസിസിഐയുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ലത മങ്കേഷ്‌കര്‍ ഇന്ത്യൻ ടീമിനായി പണം സ്വരൂപിക്കാൻ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചു. 20 ലക്ഷത്തോളം രൂപയാണ് അന്ന് ആ പരിപാടിയിലൂടെ ബിസിസിഐക്ക് ലഭിച്ചത്.

സംഗീതം കഴിഞ്ഞാൽ ലത മങ്കേഷ്‌കറിന് പ്രിയം ക്രിക്കറ്റിനോടാണ്. കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്നു അവര്‍. 1983 ൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ ടീമംഗങ്ങൾക്ക് ലത മങ്കേഷ്‌കറിന്‍റെ വകയായി ഒരു അത്താഴ വിരുന്ന് ഒരുക്കി. പിറ്റേദിവസം ലോർഡ്‌സിൽ ഇന്ത്യ ഫൈനലിനിറങ്ങിയപ്പോൾ മത്സരം കാണാൻ ലതയും ഗ്യാലറിയിലുണ്ടായിരുന്നു. വിജയ ശേഷം ഇന്ത്യൻ ടീമിന്‍റെ അത്താഴ വരുന്നിലും ലത മങ്കേഷ്‌കറിന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നു.

ലോര്‍ഡ്‌സിൽ നിന്ന് തിരിച്ച് രാജ്യത്തെത്തിയ ഇന്ത്യൻ ടീമിന് പാരിതോഷികം നൽകാൻ ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ലത മങ്കേഷ്‌കർ ഡൽഹിയിൽ ഒരു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ സമാഹരിച്ച തുകയിൽ നിന്ന് ലോകകപ്പ് വിജയിച്ച ടീമിലെ ഓരോ അംഗങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം പാരിതോഷികം ബിസിസിഐ നൽകിയിരുന്നു.

ALSO READ: ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു; ആ സ്വരമാധുരി ഇനി ആരാധക ഹൃദയത്തില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍റെ കടുത്ത ആരാധികയായിരുന്നു ലത മങ്കേഷ്‌കർ. സച്ചിൻ 'ആയ്‌' എന്നാണ് ലതയെ അഭിസംബോധന ചെയ്‌തിരുന്നത്. സ്വന്തം മകനെപ്പോലെയാണ് ലത മങ്കേഷ്‌കർ സച്ചിനെ കണ്ടിരുന്നത്. 'സച്ചിൻ എന്നെ അമ്മയെപ്പോലെയാണ് പരിഗണിക്കുന്നത്. അവനുവേണ്ടി ഞാൻ ദിവസവും പ്രാർഥിക്കാറുണ്ട്. അവനെപ്പോലൊരു മകനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്', ഒരിക്കൽ ലത മങ്കേഷ്‌കർ പറഞ്ഞു.

70കളിലും 80 കളിലും എത്ര തിരക്കുണ്ടെങ്കിലും ഇന്ത്യയുടെ മത്സരം കാണാൻ മുംബൈയിലെ വാങ്കടെ സ്റ്റേഡിയത്തിൽ ലത മങ്കേഷ്‌കർ സഹോദരൻ ഹൃദയനാഥ് മങ്കേഷ്‌കറിനൊപ്പം എത്തുമായിരുന്നു. ക്രിക്കറ്റിനോടുള്ള ഇഷ്‌ടം കണക്കിലെടുത്ത് അവരോടുള്ള ആദര സൂചകമായി ഇന്ത്യയിലെ എല്ലാ സ്റ്റേഡിയത്തിലും രണ്ട് വിഐപി ടിക്കറ്റുകൾ ലത മങ്കേഷ്‌കറിനായി ബിസിസിഐ മാറ്റിവയ്‌ക്കുമായിരുന്നു. അത്രത്തോളം ബന്ധമായിരുന്നു ലത മങ്കേഷ്‌കറും ഇന്ത്യൻ ക്രിക്കറ്റും തമ്മിൽ.

Last Updated : Feb 6, 2022, 7:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.