ചെന്നൈ: മഹാത്മാഗാന്ധിയുടെ അവസാന പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി കല്യാണം (99) അന്തരിച്ചു. വാർധക്യ സഹജനായ അസുഖങ്ങളെ തുടർന്നാണ് മരണം. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ നാല് വർഷത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്. 1948ല്‍ ഗാന്ധിജി കൊല്ലപ്പെടുന്ന സമയത്ത് കല്യാണം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഗാന്ധിജിക്കായി നിരവധി ഭാഷകളിൽ കത്തുകൾ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.
1922 ഓഗസ്റ്റ് 15ന് ഷിംലയിൽ ജനിച്ച കല്യാണം 1944 മുതലാണ് ഗാന്ധിജിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബസന്ത് നഗർ ശ്മശാനത്തിൽ.