ETV Bharat / bharat

കശ്‌മീരില്‍ പിടിയിലായ ലഷ്‌കർ ഇ ത്വയ്‌ബ ഭീകരന്‍ ബിജെപി ഐടി സെല്‍ മേധാവി; ബിജെപി നേതാക്കളുമായുള്ള ചിത്രം പുറത്ത് - jammu kashmir bjp it cell chief let terrorist

ബിജെപിയുടെ ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ച ഐടി സെല്‍ മേധാവിയായിരുന്ന താലിബ് ഹുസൈനാണ് പിടിയിലായത്.

ലഷ്‌കർ ഇ ത്വയ്‌ബ ഭീകരന്‍ ബിജെപി നേതാവ്  കശ്‌മീര്‍ ഭീകരന്‍ ബിജെപി ഐടി സെല്‍ മേധാവി  താലിബ് ഹുസൈന്‍ ഐടി സെല്‍ മേധാവി  ജമ്മു കശ്‌മീർ പിടിയിലായ ഭീകരന്‍ ബിജെപി നേതാവ്  lashkar e taiba terrorist bjp link  jammu kashmir bjp it cell chief let terrorist  terrorist talib hussain bjp it cell chief
കശ്‌മീരില്‍ പിടിയിലായ ലഷ്‌കർ ഇ ത്വയ്‌ബ ഭീകരന്‍ ബിജെപി ഐടി സെല്‍ മേധാവി; ബിജെപി നേതാവുമായുള്ള ചിത്രം പുറത്ത്
author img

By

Published : Jul 3, 2022, 10:15 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പിടിയിലായ രണ്ട് ലഷ്‌കർ ഇ ത്വയ്‌ബ ഭീകരരിലൊരാള്‍ ബിജെപിയുടെ ഐടി സെല്‍ മേധാവി. ബിജെപിയുടെ ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ച ഐടി സെല്‍ മേധാവിയായിരുന്ന താലിബ് ഹുസൈനാണ് പിടിയിലായത്. ലഷ്‌കർ ഇ ത്വയ്‌ബ കമാന്‍ഡർ താലിബ് ഹുസൈനെയും കൂട്ടാളി ഫൈസര്‍ അഹമ്മദ് ദാറിനെയും റിയാസി ജില്ലയിലെ ടക്‌സന്‍ ഢോക്ക് ഗ്രാമവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

രണ്ട് മാസം മുന്‍പ് വരെ ജമ്മുവിലെ ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി, സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായിരുന്നു താലിബ് ഹുസൈന്‍. ജമ്മു കശ്‌മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദർ റെയ്‌നക്കൊപ്പമുള്ള താലിബ് ഹുസൈന്‍റെ ചിത്രവും ഐടി, സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായി ചുമതല നല്‍കിക്കൊണ്ടുള്ള ബിജെപി നേതാവ് ഷെയ്‌ഖ് ബഷീറിന്‍റെ കത്തും പുറത്ത് വന്നിട്ടുണ്ട്. താലിബ് ഹുസൈന്‍ ഒരു മാധ്യമ സ്ഥാപനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐഇഡി സ്ഫോടനങ്ങളുടെ സൂത്രധാരന്‍: ഈയിടെ നടന്ന ഐഇഡി സ്ഫോടനത്തിന്‍റെ സൂത്രധാരനാണ് രജൗരി സ്വദേശിയായ താലിബ് ഹുസൈനെന്ന് പൊലീസ് അറിയിച്ചു. പൗരന്മാരുടെ കൊലപാതകങ്ങളും ഗ്രനേഡ് സ്‌ഫോടനങ്ങള്‍ക്കും പുറമേ രജൗരി ജില്ലയിലെ മൂന്ന് ഐഇഡി സ്‌ഫോടനക്കേസുകളില്‍ താലിബ് ഹുസൈന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാൻ ലഷ്‌കർ ഇ ത്വയ്‌ബ ഹാന്‍ഡ്‌ലര്‍ സൽമാനുമായി ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

ജൂൺ 28 ന് രജൗരി ജില്ലയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പൊലീസ് തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ പിടികൂടിയെങ്കിലും താലിബ് ഹുസൈൻ രക്ഷപ്പെട്ടു. ഈ സമയത്ത് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്‌ബ ഭീകരന്‍ ഖ്വാസിമുമായി താലിബ് ഹുസൈന്‍ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വിമര്‍ശിച്ച് കോണ്‍ഗ്രസ്: ഇരുവരേയും പിടികൂടിയ ടക്‌സന്‍ ഢോക്ക് ഗ്രാമവാസികളെ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഡിജിപിയും അഭിനന്ദിച്ചു. ഭീകരരെ പിടികൂടിയ ഗ്രാമവാസികള്‍ക്ക് ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ദില്‍ബഗ് സിങ് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഭീകരരിലൊരാളുടെ ബിജെപി ബന്ധം പുറത്ത് വന്നതിന് പിന്നാലെ പാര്‍ട്ടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഭീകരർ പാർട്ടിയുടെ സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നതിനെ കുറിച്ച് ബിജെപി രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രവീന്ദർ ശർമ പറഞ്ഞു. എന്നാല്‍ തന്നേയും പാർട്ടി നേതൃത്വത്തേയും ലക്ഷ്യം വച്ച് കൊണ്ട് പാകിസ്ഥാൻ നടത്തിയ ഗൂഢാലോചനയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.