ETV Bharat / bharat

കർണാടകയിൽ വാരാന്ത്യ കർഫ്യൂവിലും കടകളിൽ വൻ തിരക്ക് - Karnataka curfew

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കർണാടകയിൽ 20,172 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 208 പേർ വൈറസ് ബാധിച്ച് മരിച്ചു.

വാരാന്ത്യ കർഫ്യൂ കർണാടക കട, കമ്പോളങ്ങളിൽ വൻ തിരക്ക് Karnataka Karnataka curfew curfew
കർണാടകയിൽ വാരാന്ത്യ കർഫ്യൂവിലും കടകളിൽ വൻ തിരക്ക്
author img

By

Published : Apr 25, 2021, 1:01 PM IST

ബെംഗളൂരു: വർധിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് ബാധയെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും കട, കമ്പോളങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ഏപ്രിൽ 26ന് രാവിലെ ആറ് മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂവിൽ ഭക്ഷണശാലകളും പലചരക്ക് കടകളും രാവിലെ ആറ് മുതൽ രാവിലെ 10 വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെ വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

അതേസമയം വർധിച്ചുവരുന്ന കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളിലും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ ശനി, ഞായർ ദിവസങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തി. രാത്രി കർഫ്യൂ അവശേഷിക്കുന്നത് എല്ലാ ജില്ലകളിലും നിലനിൽക്കും. ഡൽഹിയിൽ ഏപ്രിൽ 26ന് പുലർച്ചെ അഞ്ച് മണി വരെ ആറ് ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കർണാടകയിൽ 20,172 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 208 പേർ വൈറസ് ബാധിച്ച് മരിച്ചു. 2,34,483 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ബാധിച്ച് ഇതുവരെ 14,283 പേർ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.