അലിഗാർഹ്: ഗാന്ധി പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ധർമ്മ സമാജ് മഹാവിദ്യാലയത്തിൽ കുരങ്ങ് ശല്യം രൂക്ഷം. കോളജിനുള്ളിലേക്ക് കുരങ്ങന്മാർ നുഴഞ്ഞുകയറുകയും വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്യുന്നു. മുനിസിപ്പൽ കോർപ്പറേഷന്‍റെ അനാസ്ഥയെന്നാണ് കോളജ് അധികൃതരുടെ ആരോപണം.
സംഭവത്തെ തുടർന്ന് കോളജിലേക്ക് നുഴഞ്ഞുകയറുന്ന കുരങ്ങന്മാരെ തുരത്താൻ കോളജിൽ ഒരു ലംഗൂരിനെ (നീണ്ട വാലും കറുത്ത മുഖവും ഉള്ള ഒരിനം കുരങ്ങ്) ഏർപ്പെടുത്തി. ലംഗൂരിന്‍റെ ഉടമയ്‌ക്ക് 9,000 രൂപ ശമ്പളവും ഏർപ്പെടുത്തി. കോളജ് പരിസരത്ത് ലംഗൂരിന്‍റെ ചിത്രങ്ങളും പതിച്ചു.
അതേസമയം, കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കണമെന്ന് കോളജ് അധികൃതർ മുനിസിപ്പൽ കോർപ്പറേഷനോട് അഭ്യർഥിച്ചു.