ETV Bharat / bharat

ഹിമാചൽ പ്രദേശിൽ വന്‍ മണ്ണിടിച്ചിൽ ; ബസ് കുടുങ്ങിയതായി സൂചന - ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ

സംഭവം കിന്നൗർ ദേശീയപാതയില്‍ ; ബസ് കുടുങ്ങിയതായി സൂചന

A landslide occurred on the Reckong Peo-Shimla highway in Kinnaur  Reckong Peo-Shimla highway  Kinnaur  ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ  കിന്നൗർ ദേശീയപാത
ഹിമാചൽ പ്രദേശിൽ വന്‍ മണ്ണിടിച്ചിൽ ; ബസ് കുടുങ്ങിയതായി സൂചന
author img

By

Published : Aug 11, 2021, 2:47 PM IST

Updated : Aug 11, 2021, 5:03 PM IST

ഷിംല : ഹിമാചലിൽ വന്‍ മണ്ണിടിച്ചിൽ. കിന്നൗർ ദേശീയപാതയിലാണ് സംഭവം. ഹിമാചൽ ട്രാന്‍സ്‌പോർട്ട് കോർപറേഷന്‍റെ ബസ് കുടുങ്ങിയതായാണ് സൂചന. ഇതുവരെ രണ്ട് പേരുടെ മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Also read: വീണ്ടും ഉയർന്ന് COVID 19 : രാജ്യത്ത് 38,353 പേർക്ക് കൂടി രോഗബാധ ; 497 മരണം

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കുറുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. കൂടാതെ രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

ബോർഡർ പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഹിമാചലിലെ സോളൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കാലവർഷത്തെ തുടര്‍ന്നുള്ള മണ്ണിടിച്ചിൽ ഇവിടെ തുടർക്കഥയാണ്.

Last Updated : Aug 11, 2021, 5:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.