റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ നില ഗുരുതരം. വൃക്കയുടെ 25 ശതമാനം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും സ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നും ഡോക്‌ടർ ഉമേഷ് പ്രസാദ് പറഞ്ഞു. 20 വർഷമായി പ്രമേഹ രോഗിയാണ് ലാലു പ്രസാദ് യാദവ്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിനെ രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. കാലിത്തീറ്റ കുംഭകോണ കേസില്‍ 2017ലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്.