ETV Bharat / bharat

സീറ്റ് വിഭജനത്തില്‍ ഭിന്നതയെന്ന് അഭ്യൂഹം ; നിതീഷ് കുമാറിന്‍റെ വസതിയിലെത്തി ലാലു പ്രസാദ് യാദവ് - Bihar RJD JDU Issue

Lalu Prasad Yadav meets Nitish Kumar : ആര്‍ജെഡി - ജെഡിയു ഭിന്നതയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഹാറില്‍ ലാലു പ്രസാദ് യാദവ് നിതീഷ് കുമാര്‍ കൂടിക്കാഴ്‌ച

Lalu Prasad Yadav Nitish Kumar  RJD JDU Rumors  Bihar RJD JDU Issue  ലാലു പ്രസാദ് യാദവ് നിതീഷ് കുമാര്‍
Lalu Prasad Yadav Nitish Kumar Meeting
author img

By ETV Bharat Kerala Team

Published : Jan 19, 2024, 12:40 PM IST

Updated : Jan 19, 2024, 2:31 PM IST

പട്‌ന : പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ബിഹാറില്‍ ഇന്ത്യ മുന്നണിയിലെ ആര്‍ജെഡി - ജെഡിയു കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹം നിലനില്‍ക്കെ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിയിലെത്തി ലാലു പ്രസാദ് യാദവ്. സംസ്ഥാനത്ത് വമ്പന്‍ അഴിച്ചുപണികള്‍ക്കായി ബിജെപിയുടെ ഉന്നതതല യോഗം ചേരുന്ന ദിവസമാണ് ആര്‍ജെഡി അധ്യക്ഷന്‍ നിതീഷ് കുമാറിന്‍റെ വസതിയിലെത്തിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ലാലു പ്രസാദിനൊപ്പമുണ്ട് (Lalu Prasad Yadav Meets Nitish Kumar ).

സീറ്റ് വിഭജനത്തെ ചൊല്ലി ആര്‍ജെഡി - ജെഡിയു കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളിയ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ തന്നെ നേരിടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ജെഡി ജെഡിയുവിനൊപ്പമാണെന്നും, തങ്ങള്‍ക്കൊപ്പമാണ് ജെഡിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറാണ് മുഖ്യമന്ത്രി, ഞാന്‍ ഇവിടുത്തെ ഉപമുഖ്യമന്ത്രിയും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലപ്പോഴും ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാറുണ്ട്. ഞങ്ങള്‍ ശക്തമായി തന്നെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതും'- തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നേരത്തെ, ഈ മാസം തുടക്കത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഇരു പാര്‍ട്ടികളും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും ജെഡിയുവും 16 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നാണ് സൂചന.

അഞ്ച് മണ്ഡലങ്ങളിലാകും ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുക. ഇടതുപാര്‍ട്ടികള്‍ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇന്ത്യ മുന്നണി ഇതുവരെ തയ്യാറായിട്ടില്ല.

ബിഹാറില്‍ ബിജെപിയുടെ അടിയന്തര യോഗം : ബിഹാറിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി നാഗേന്ദ്ര നാഥ്, സംഘടനാ ജനറൽ സെക്രട്ടറി ഭിഖു ഭായ് ദൽസാനിയ, മുതിർന്ന നേതാക്കളായ സുശീൽ മോദി, വിജയ് സിൻഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ബിഹാർ നിയമസഭാ കക്ഷി നേതാവ് വിജയ് സിൻഹയുടെ ഔദ്യോഗിക വസതിയിലാണ് യോഗം. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും നിലവില്‍ ബിഹാറിലുണ്ട്.

Also Read : '16 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കരുത്' ; കോച്ചിങ് സെന്‍ററുകള്‍ക്ക് കേന്ദ്രത്തിന്‍റെ മൂക്കുകയര്‍

Last Updated : Jan 19, 2024, 2:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.