ETV Bharat / bharat

സ്‌കൂൾ കുട്ടികൾക്കായി പുതിയ യൂണിഫോം ഒരുക്കി ലക്ഷദ്വീപ് ഭരണകൂടം, ഹിജാബ് നിരോധിച്ചെന്ന് ആരോപിച്ച് മുഹമ്മദ് ഫൈസല്‍ എംപി - നിര്‍ദ്ദേശങ്ങള്‍

പുതിയ രീതിയിലുള്ള യൂണിഫോമുകള്‍ അവതരിപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. എന്നാല്‍ അതില്‍ പെൺകുട്ടികള്‍ക്ക് ഹിജാബുകളോ സ്കാർഫുകളോ ധരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് ഫൈസല്‍.

Lakshadweep administration introduces new uniform for school children  Lakshadweep  Lakshadweep administration  uniform  school children  യൂണിഫോം  ലക്ഷദ്വീപ്  ലക്ഷദ്വീപ് ഭരണകൂടം  സ്കൂൾ കുട്ടി  പെൺകുട്ടി  ഹിജാബ്  Hijab  സ്കാർഫ്  scarf  മുഹമ്മദ് ഫൈസല്‍  Muhammad Faisal  നിര്‍ദ്ദേശങ്ങള്‍  instructions
Lakshadweep
author img

By

Published : Aug 11, 2023, 4:35 PM IST

തിരുവനന്തപുരം : സ്‌കൂളുകളില്‍ പുതിയ രീതിയിലുള്ള യൂണിഫോമുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ബെൽറ്റ്, ടൈ, ഷൂസ്, സോക്‌സ് എന്നിവ ഉള്‍ക്കൊളിച്ചു കൊണ്ടുള്ള യൂണിഫോമുകളാണ് സ്‌കൂള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്‌മാസ്റ്റർമാർക്കും നൽകിയ സർക്കുലറിൽ വിദ്യാര്‍ഥികള്‍ ഒരേ രീതിയിലുള്ള യൂണിഫോം ധരിക്കുന്നത് വിദ്യാർഥികളിൽ അച്ചടക്ക മനോഭാവം വളർത്തിയെടുക്കുമെന്നതിന് കാരണമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ പെൺകുട്ടികള്‍ക്ക് ഹിജാബുകളോ സ്‌കാർഫുകളോ ധരിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. യൂണിഫോം നല്‍കിയിരിക്കുന്ന രീതിയില്‍ അല്ലാതെ മറ്റുള്ളവ ധരിക്കുന്നത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്‌ടിക്കുകയും അത് സ്‌കൂളുകളിലെ ഒരേ രീതിയിലുള്ള വസ്ത്രധാരണത്തെ ബാധിക്കുന്നതിനാല്‍ സ്‌കൂളുകളിൽ അച്ചടക്കവും യൂണിഫോം ഡ്രസ് കോഡും നിലനിർത്തേണ്ടത് പ്രിൻസിപ്പൽമാരുടെയും സ്‌കൂൾ മേധാവികളുടെയും ഉത്തരവാദിത്തമാണ് എന്ന് സർക്കുലറിൽ പറയുന്നു.

ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെൺകുട്ടികൾക്ക് സ്‌കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് നിരോധനമുണ്ടെന്ന് ആരോപിച്ച് ലോക്‌സഭയിൽ ദ്വീപിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഫൈസല്‍ രംഗത്തെത്തി. സ്‌കാർഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമർശിക്കാത്തത് വ്യക്തികള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും തങ്ങള്‍ നേരിടുമെന്നും പിടിഐയോട് ഫൈസല്‍ പറഞ്ഞു. ദ്വീപുകളിലെ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും വിദ്യാർഥികൾ അവരുടെ അവകാശങ്ങൾ അനുവദിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്‌കരിക്കുമെന്നും ഫൈസൽ പറഞ്ഞു.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് അനുവദിക്കണം : ജൂണ്‍ 26 നാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് അനുവദിക്കണം എന്നതിനെ തുടര്‍ന്നുള്ള കത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് 2020 ബാച്ചിലെ വിദ്യാര്‍ഥിനിയായ അഫീഫ എന്‍ എ പ്രിന്‍സിപ്പലിന് നല്‍കിയത്. മെഡിക്കല്‍ കോളജിലെ 2018, 2021, 2022 ബാച്ചുകളിലെ ഏഴ് വിദ്യാര്‍ഥികളാണ് മുഴുവൻ കൈ ജാക്കറ്റ് അടക്കം അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. തിയേറ്ററിനുള്ളില്‍ തലയും കഴുത്തും മറയ്‌ക്കുന്ന വസ്‌ത്രം അനുവദിക്കണം, മതവിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്.

വസ്‌ത്രം സംബന്ധിച്ച കാര്യത്തില്‍ മറുപടി രണ്ടാഴ്‌ചയ്ക്കുള്ളില്‍ അറിയിക്കാമെന്നാണ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനികളെ അറിയിച്ചിരുന്നത്. എന്നാല്‍, ഈ ആവശ്യത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കം തള്ളി. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഡോക്‌ടര്‍മാരെ കൈകളില്‍ യാതൊരു ആഭരണങ്ങളും ധരിക്കാന്‍ അനുവദിക്കില്ല എന്നതാണ് മാനദണ്ഡം. ഓപ്പറേഷന്‍ തിയേറ്ററുകളില്‍ വസ്ത്രം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. ഇതാണ് പിന്തുടരേണ്ടത്. അണുബാധയുണ്ടാകാതെ രോഗിയെ സംരക്ഷിക്കുകയാണ് പ്രധാനം അതില്‍ മറ്റൊരു ഇടപെടലും അനുവദിക്കില്ലെന്നും മന്ത്രി വീണ ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ALSO READ : 'ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് അനുവദിക്കണം', തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തയച്ച് വിദ്യാര്‍ഥിനികള്‍

ALSO READ : ഹിജാബ് ധരിച്ച ഡ്യൂട്ടി ഡോക്‌ടറോട് വസ്‌ത്രത്തെ ചൊല്ലി അധിക്ഷേപം; ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.