ന്യൂഡൽഹി : ലഖിംപുർ ഖേരി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ തല്‍സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം. ഏഴംഗ സമിതി രാഷ്‌ട്രപതി ഭവനത്തിലെത്തി അദ്ദേഹത്തെ കണ്ടാണ് ഇക്കാര്യം അഭ്യര്‍ഥിച്ചത്.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് എഐസിസി സംഘം രാഷ്ട്രപതിയെ കണ്ടത്. രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി, എ.കെ ആന്‍റണി, മല്ലികാർജ്ജുൻ ഖാർഗെ, ഗുലാം നബി ആസാദ്, കെ.സി വേണുഗോപാൽ, ആധിർ രഞ്ജന്‍ ചൗധരി എന്നിവരായിരുന്നു സംഘത്തില്‍.
READ MORE: ലഖിംപൂര്‍ ഖേരി: പ്രസിഡന്‍റ് രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ചക്ക് ശ്രമിച്ച് കോൺഗ്രസ്
ലഖിംപുർ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതേതുടർന്നാണ് ഉത്തർ പ്രദേശ് സർക്കാർ അന്വേഷണം വേഗത്തിലാക്കിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.