ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്ന സംവിധായകന്‍ എസ്‌എസ് രാജമൗലിയും SS Rajamouli, തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബുവും Mahesh Babu ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. SSMB29 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൗതുകം നിറഞ്ഞ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദ് KV Vijayendra Prasad.
ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയേന്ദ്ര പ്രസാദ് ഇക്കാര്യം പങ്കുവച്ചത്. 'ആര്‍ആര്‍ആറി'നേക്കാള്‍ RRR മികച്ചതും, വലിയ സാഹസികത നിറഞ്ഞതുമായ സിനിമയായിരിക്കും SSMB29 എന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
'ആര്‍ആര്‍ആറി'ന് ശേഷമുള്ള രാജമൗലിയുടെ അടുത്ത പ്രൊജക്റ്റ് SSMB29 ആയതിനാൽ, ലോകമെമ്പാടുമുള്ള ആരാധകർ പുതിയ സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഥയുടെയും സ്കെയിലിന്‍റെയും കാര്യത്തിൽ SSMB29 'ആര്‍ആര്‍ആറി'ന് തുല്യമാകുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാനാകുമോ എന്ന ചോദ്യത്തിന്,SSMB29 'ആര്‍ആര്‍ആറി'നേക്കാള്‍ വലുതായിരിക്കുമെന്നായിരുന്നു തിരക്കഥാകൃത്തിന്‍റെ മറുപടി.
മഹേഷ് ബാബുവിന്‍റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണ് SSMB29. രാജമൗലിക്ക് ഒപ്പമുള്ള പുതിയ സിനിമയുടെ തയ്യാറെടുപ്പിന്‍റെ ഭാഗമായി മഹേഷ് ബാബു മൂന്ന് മാസം നീണ്ട വർക്ഷോപ്പിന് വിധേയനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തന്‍റെ അഭിനേതാക്കളിൽ ആത്മവിശ്വാസം വളർത്തുന്നതിനായി വർക്ഷോപ്പുകള്‍ നടത്തുന്നതിൽ പ്രശസ്‌തനാണ് രാജമൗലി. SSMB29യ്‌ക്ക് വേണ്ടിയും രാജമൗലി ഇത് പിന്തുടരും എന്നാണ് സൂചന.
Also Read: മഹേഷ് ബാബു ചിത്രത്തിലൂടെ ജയറാം വീണ്ടും തെലുഗുവില്‍, ലൊക്കേഷന്‍ സ്റ്റില്ലുമായി താരം
ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള കഥാപാത്രമാണ് ചിത്രത്തില്‍ മഹേഷ് ബാബുവിനെന്നും റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കന്‍ കാടിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നും പറയപ്പെടുന്നു. SSMB29 ഒരു ആഗോള സാഹസികതയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് സംവിധായകൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് രാജമൗലിയുടെ അച്ഛൻ കെവി വിജയേന്ദ്ര പ്രസാദാണ്.
ആക്ഷനും ത്രില്ലും നാടകീയതയും നിറഞ്ഞ ഒരു ആഫ്രിക്കൻ ജംഗിൾ അഡ്വഞ്ചർ എന്ന ആശയം താൻ പര്യവേക്ഷണം ചെയ്യുകയായിരുന്നുവെന്ന് വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി. SSMB29ന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എസ് എസ് രാജമൗലിയും മഹേഷ് ബാബുവും തമ്മിലുള്ള ഈ വലിയ സഹകരണത്തിന്‍റെ തിയേറ്റര്‍ എക്‌സ്‌പീരിയന്‍സ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം SSMB29 പൂര്‍ത്തിയാക്കിയ ശേഷമാകും രാജമൗലി ആര്‍ആര്‍ആറിന്‍റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: 'അത്യധികം ആവേശം! ഗുണ്ടൂര്‍ കാരം'; ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നില്‍
അതേസമയം 'ഗുണ്ടൂര്‍ കാരം' Guntur Kaaram ആണ് വിജയ് ബാബുവിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പിതാവ് കൃഷ്‌ണയുടെ ജന്മദിനത്തിലാണ് മഹേഷ് ബാബു 'ഗുണ്ടൂര്‍ കാര'ത്തിന്‍റെ ടൈറ്റിലും ടീസറും പുറത്തുവിട്ടത്. 'ഇന്ന് കൂടുതൽ സവിശേഷമാണ്! ഇത് താങ്കള്‍ക്ക് വേണ്ടി ഉള്ളതാണ് നന്നാ' - പിതാവിനെ ആദരിച്ച് മഹേഷ് ബാബു ട്വീറ്റ് ചെയ്‌തു.