വിജയ് ദേവരകൊണ്ടയും (Vijay Deverkonda), സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ റൊമാന്‍റിക് ഡ്രാമയാണ് 'കുഷി' (Kushi). 'കുഷി'യുടെ സെന്‍സറിങ് പൂര്‍ത്തിയായി. യു/എ (UA certificate for Kushi movie) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‌റ്റംബര്‍ 1നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
വേറിട്ടൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ജമ്മു കശ്‌മീരിലെ മലനിരകളിൽ താമസിക്കുന്ന ഒരു പട്ടാളക്കാരന്‍റെയും പെൺകുട്ടിയുടെയും കഥയാണ് 'കുഷി'. രണ്ട് വ്യത്യസ്‌ത മത വിശ്വാസികളാണ് സാമന്തയുടെയും വിജയ് ദേവരകൊണ്ടയുടെയും കഥാപാത്രങ്ങള്‍. ഇരുവരും പരസ്‌പരം സ്‌നേഹിച്ച് വിവാഹം കഴിക്കുകയും പിന്നീട് അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ ദൃശ്യവത്‌കരിച്ചിരിക്കുന്നത്.
സാമന്തയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ 'കുഷി'യുടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കാറുണ്ട്. കശ്‌മീര്‍ ആയിരുന്നു 'കുഷി'യുടെ പ്രധാന ലൊക്കേഷന്‍. കശ്‌മീരീല്‍ 30 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ദാല്‍ തടാകം, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ആയിരുന്നു.
'മഹാനടി'ക്ക് (Mahanati) ശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കുഷി'. 'മജിലി', 'നിന്നു കോരി', 'ടക്ക് ജഗദീഷ്' തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ശിവ നിർവാണയാണ് (Shiva Nirvana) കുഷിയുടെ സംവിധാനം. ശിവ നിര്‍വാണയ്‌ക്കൊപ്പവും രണ്ടാം തവണയാണ് സാമന്ത ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. ശിവ നിര്‍വാണയുടെ 'മജിലി' എന്ന സിനിമയില്‍ സാമന്ത അഭിനയിച്ചിരുന്നു.
സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ആരാധ്യ', 'നാ റോജാ നുവ്വേ' എന്നീ ഗാനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. വിനീത് ശ്രീനിവാസന്‍ - പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‌ദുള്‍ വഹാബ് (Hesham Abdul Wahab) ആണ് 'കുഷി'യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ജയറാം, മുരളി ശർമ്മ, സച്ചിൻ ഖേദാക്കർ, വെണ്ണേല കിഷോർ, ലക്ഷ്‌മി, അലി, രോഹിണി, രാഹുൽ രാമകൃഷ്‌ണ, ശരണ്യ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
കല - ഉത്തര കുമാര്‍, ചന്ദ്രിക, ഛായാഗ്രഹണം - മുരളി ജി, എഡിറ്റര്‍ - പ്രവിന്‍ പുടി, മേക്കപ്പ് - ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ - രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിങ്, സംഘട്ടനം - പീറ്റര്‍ ഹെയിന്‍, നൃത്ത സംവിധാനം - ബൃന്ദ, ഗാനരചന, സംഗീതം - ഹിഷാം അബ്‌ദുല്‍ വഹാബ്, കോ റൈറ്റര്‍ - നരേഷ് ബാബു പി, ഡിഐ, സൗണ്ട് മിക്‌സ് - അന്നപൂര്‍ണ്ണ സ്‌റ്റുഡിയോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ജയശ്രീ ലക്ഷ്‌മിനാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ദിനേശ് നരസിംഹന്‍, മാര്‍ക്കറ്റിങ് - ഫസ്‌റ്റ് ഷോ, സിഇഒ - ചെറി, പിആര്‍ഒ - ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി - ബാബാ സായി എന്നിവരും നിര്‍വഹിക്കുന്നു.