കൊല്‍ക്കത്ത: ഉപരോധം കടുപ്പിച്ച് കുര്‍മി സാമൂഹിക സംഘടന. പടിഞ്ഞാറന്‍ മണിപ്പൂരിലെ നാഷണല്‍ ഹൈവേയും റെയില്‍വേ ലൈനുകളും സംഘടന ഉപരോധിച്ചു. ഏതാണ്ട് 60 മണിക്കൂറായി ഉപരോധം തുടരുകയാണെങ്കിലും ഇതുവരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.
കുർമി സമുദായത്തെ പിന്നാക്കവിഭാഗ പട്ടികയില്‍ ഉൾപ്പെടുത്തുക, കുർമലി ഭാഷ അംഗീകരിക്കുക, സർന മതം അംഗീകരിക്കുക എന്നിവയാണ് ഉപരോധത്തിന് പിന്നിലുള്ള പ്രധാന ആവശ്യങ്ങൾ. പ്രശ്‌ന പരിഹാരത്തിനുള്ള യാതൊരു ശ്രമവും ഇല്ലാത്തതിനെ തുടര്‍ന്നാണ് ഉപരോധം കടുപ്പിക്കാന്‍ തീരുമാനമായത്. ഇതിന്‍റെ ഫലമായി തെക്ക് കിഴക്കന്‍ റെയില്‍വേയിലെ ഖരഘ്‌പൂര്‍ ഡിവിഷനില്‍ 72 മണിക്കൂറോളം ട്രെയിനുകള്‍ക്ക് തടസം നേരിട്ടു.
കൊൽക്കത്ത-മുംബൈ ദേശീയ പാത മൂന്ന് ദിവസമായി പ്രവർത്തനരഹിതമാണ്. ട്രക്കുകളുടെ ഉപരോധം അസംസ്‌കൃത വസ്‌തുക്കള്‍ പാഴാകുന്നതിന് കാരണമാകുന്നു. പടിഞ്ഞാറൻ മേദിനിപൂർ, ജാർഗ്രാം ജില്ലകളിലെ ഭരണകൂടം പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാന്‍ സമരക്കാരുമായി ചർച്ച തുടരുകയാണ്.
അധികാരികളുടെ വീടുകള്‍ കയ്യേറും: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്ന് കുർമി സമുദായ നേതാക്കൾ അറിയിച്ചു. 'ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനാല്‍ ഉപരോധത്തിന്‍റെ ജ്വാല എല്ലായിടത്തും പടരുകയാണ്. റെയിൽവേ ലൈനുകളും ദേശീയപാതകളും കൂടാതെ സംസ്ഥാന പാതകളും റോഡുകളും നമ്മള്‍ ഇപ്പോള്‍ തടയാന്‍ തുടങ്ങിയിരിക്കുകയാണെന്ന്' നാഗചാരിക് കുർമി സമാജ് നേതാവ് അനുപ് മഹാതോ പറഞ്ഞു.
'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജംഗൽമഹൽ മുഴുവൻ സ്‌തംഭിക്കും. നമ്മുടെ ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ നാളെ മുതൽ എംഎൽഎമാരുടെയും എംപിമാരുടെയും വീടുകൾ കയ്യേറും. വരും ദിവസങ്ങളിൽ, ജംഗൽമഹൽ മാത്രമല്ല, ഛോട്ടാനാഗ്‌പൂർ പ്രദേശം മുഴുവനും തടയുമെന്ന്' പശ്ചിമ ബംഗാൾ കുർമി കമ്മ്യൂണിറ്റി സംസ്ഥാന പ്രസിഡന്‍റ് രാജേഷ് മഹാതോ അറിയിച്ചു.
അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന്(23.09.2022) സൗത്ത് ഈസ്റ്റേൺ റെയിൽവേ ട്രെയിനുകള്‍ വീണ്ടും റദ്ദാക്കി. റെയില്‍ റാക്കോ പ്രസ്ഥാനത്തെ തുടര്‍ന്ന് 77 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. തുടർച്ചയായ പ്രതിഷേധങ്ങളെത്തുടർന്ന് ചൊവ്വാഴ്‌ച മുതൽ ഒന്നിന് പിറകെ ഒന്നായി ട്രെയിനുകൾ സൗത്ത് ഈസ്റ്റേൺ റെയിൽവേ റദ്ദാക്കുകയാണ്.
ഇതുവരെ റദ്ദാക്കിയത് 166 ട്രെയിനുകള്‍: സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 77 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കാനും നിരവധി ട്രെയിനുകളുടെ റൂട്ടുകൾ കുറയ്ക്കാനും തീരുമാനിച്ചതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ ചില ട്രെയിനുകളുടെ റൂട്ടുകൾ വഴിതിരിച്ചുവിടുകയും ചെയ്‌തു.
നാല് ദിവസമായി കുര്‍മി സമുദായ പ്രതിനിധികൾ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ആകെ 166 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ അദിത് കുമാർ ചൗധരി പറഞ്ഞു. പ്രതിഷേധം തണുക്കുന്നത് വരെ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കാനാണ് സാധ്യത. ട്രെയിന്‍ യാത്രയ്ക്ക് മുമ്പ് എല്ലാവരും അവരുടെ പിഎൻആർ നമ്പറും അറിയിപ്പുകളും പരിശോധിക്കണമെന്ന് റെയില്‍വേ വകുപ്പ് മുന്നറിയിപ്പ് നല്‍കി.