തഞ്ചൂർ (തമിഴ്നാട്): കുംഭകോണം കോർപ്പറേഷൻ മേയറായി ശരവണന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നടന്നത് ചരിത്രസമാനമായ സംഭവങ്ങള്‍. 47 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം 42 സീറ്റ് നേടി വിജയിച്ചു. ഇതോടെ ഇത്തവണ മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന് ഡി.എം.കെ തീരുമാനിച്ചു.
എന്നാല്‍ സഖ്യമുണ്ടായിട്ടും കോണ്‍ഗ്രസിന് വിജയിക്കാനായത് വെറും രണ്ട് സീറ്റിലായിരുന്നു. ഇതിലൊന്ന് 17-ാം വാർഡായിരുന്നു. ഇവിടുത്ത സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ശരവണനെ ഒടുവില്‍ മേയറായി തെരഞ്ഞെടുക്കുകയായിരുന്നു.
Also Read: 105 പവന്‍റെ സ്വര്‍ണ മാല, വെള്ളി ചെങ്കോല്‍... ചരിത്രം സൃഷ്ടിച്ച ചെന്നൈ മേയറുടെ സ്ഥാനാരോഹണവും കൗതുകം
ഓട്ടോ ഡ്രൈവറായ ശരവണന്‍ ഓഫീസില്‍ എത്തിയതും ഓട്ടോയില്‍ തന്നെയായിരുന്നു. കോർപ്പറേഷന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരവണൻ മാധ്യമങ്ങളോട് പറഞ്ഞു.