സെക്കന്ദരാബാദ്: തെലങ്കാന സന്ദര്‍ശന വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരിപ്പുകള്‍ കൈകൊണ്ട് എടുത്തു നല്‍കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്‌ജയ്‌ക്ക് വിമര്‍ശനം. സംസ്ഥാന ഐടി മന്ത്രി കെടിആർ ഉൾപ്പെടെയുള്ള ടിആർഎസ് നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ ബന്ദി സഞ്‌ജയുടെ പ്രവര്‍ത്തിയെ ആക്ഷേപിച്ചിട്ടുണ്ട്. മനുഗോഡ് സന്ദര്‍ശനത്തിന് മുമ്പ് അമിത് ഷാ സെക്കന്ദരാബാദ് മഹാങ്കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
ദർശനത്തിന് ശേഷം അമിത് ഷാ പുറത്തിറങ്ങിയപ്പോള്‍ പിന്നാലെയെത്തിയ ബന്ദി സഞ്‌ജയ്, ഷായുടെ ചെരിപ്പുകള്‍ കൈകളില്‍ എടുത്ത് കാല്‍ ചുവട്ടില്‍ വച്ചു കൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്‌തു. ടിആർഎസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പ്രത്യക്ഷപ്പെട്ടു.
'അല്‍പം ആത്മാഭിമാനം വേണം ബിഎസ് കുമാര്‍' എന്ന തലക്കെട്ടോടെയും വീഡിയോ പങ്കുവച്ചിട്ടുമുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ 'ഗുജറാത്തിന്‍റെ അടിമകളെ' നിരീക്ഷിക്കുകയാണെന്നും തെലങ്കാനയുടെ 'ആത്മാഭിമാനം' ഇകഴ്‌ത്താനുള്ള ഏത് ശ്രമത്തെയും തിരുത്തുമെന്നും കെടിആര്‍ കുറിച്ചു. തെലങ്കാന പ്രൈഡ് എന്ന ഹാഷ് ടാഗിനൊപ്പമാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
-
ఢిల్లీ "చెప్పులు" మోసే గుజరాతీ గులాములను- ఢిల్లీ నాయకులకు చుక్కలు చూపిస్తున్న నాయకున్ని - తెలంగాణ రాష్ట్రం గమనిస్తున్నది.
— KTR (@KTRTRS) August 22, 2022 " class="align-text-top noRightClick twitterSection" data="
తెలంగాణ ఆత్మ గౌరవాన్ని కించపరిచే ప్రయత్నాన్ని తిప్పి గొట్టి, తెలంగాణ ఆత్మ గౌరవాన్ని నిలపడానికి తెలంగాణ సబ్బండ వర్ణం సిద్దంగా ఉన్నది.
జై తెలంగాణ! https://t.co/SpFCHAszYe
">ఢిల్లీ "చెప్పులు" మోసే గుజరాతీ గులాములను- ఢిల్లీ నాయకులకు చుక్కలు చూపిస్తున్న నాయకున్ని - తెలంగాణ రాష్ట్రం గమనిస్తున్నది.
— KTR (@KTRTRS) August 22, 2022
తెలంగాణ ఆత్మ గౌరవాన్ని కించపరిచే ప్రయత్నాన్ని తిప్పి గొట్టి, తెలంగాణ ఆత్మ గౌరవాన్ని నిలపడానికి తెలంగాణ సబ్బండ వర్ణం సిద్దంగా ఉన్నది.
జై తెలంగాణ! https://t.co/SpFCHAszYeఢిల్లీ "చెప్పులు" మోసే గుజరాతీ గులాములను- ఢిల్లీ నాయకులకు చుక్కలు చూపిస్తున్న నాయకున్ని - తెలంగాణ రాష్ట్రం గమనిస్తున్నది.
— KTR (@KTRTRS) August 22, 2022
తెలంగాణ ఆత్మ గౌరవాన్ని కించపరిచే ప్రయత్నాన్ని తిప్పి గొట్టి, తెలంగాణ ఆత్మ గౌరవాన్ని నిలపడానికి తెలంగాణ సబ్బండ వర్ణం సిద్దంగా ఉన్నది.
జై తెలంగాణ! https://t.co/SpFCHAszYe
കെടിആറിന്‍റെ ട്വീറ്റ് മറ്റു ടിആർഎസ് നേതാക്കൾ റീ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. ബന്ദി സഞ്‌ജയുടെ പ്രവര്‍ത്തി തെലങ്കാന രാഷ്‌ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയായിരിക്കുകയാണ്.