ETV Bharat / bharat

പ്രണയദിനാഘോഷങ്ങൾ തടസപ്പെടുത്തില്ലെന്ന് കർണാടക പൊലീസ് - വാലന്‍റൈൻസ് ഡേ

വിശ്വഹിന്ദു പരിഷത്തിന്‍റെ (വിഎച്ച്പി) യുവജന വിഭാഗമായ ബജ്‌റംഗ്‌ദള്‍ അംഗങ്ങൾ പ്രണയ ദിനാഘോഷത്തെ എതിർക്കാൻ സോഷ്യൽ മീഡിയകളിൽ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് വിഷയത്തിൽ പൊലീസ് ഇടപെട്ടത്

Mangaluru City Police Commissioner  Karnataka police warns  disrupt Valentine's Day celebrations  Valentine's Day celebrations  K'taka police warns groups not to disrupt Valentine's Day celebrations  പ്രണയദിനാഘോഷങ്ങൾ  വാലന്‍റൈൻസ് ഡേ  പ്രണയദിനാഘോഷങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് കർണാടക പൊലീസ്
പ്രണയദിനാഘോഷങ്ങൾ
author img

By

Published : Feb 12, 2021, 10:47 AM IST

മംഗളൂരു: ഫെബ്രുവരി 14ന് നടക്കുന്ന പ്രണയ ദിനാഘോഷങ്ങൾ തടസപ്പെടുത്തരുതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശി കുമാർ. വിശ്വഹിന്ദു പരിഷത്തിന്‍റെ (വിഎച്ച്പി) യുവജന വിഭാഗമായ ബജ്‌റംഗ്‌ദള്‍ അംഗങ്ങൾ പ്രണയ ദിനാഘോഷത്തെ എതിർക്കാൻ സോഷ്യൽ മീഡിയകളിൽ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് വിഷയത്തിൽ പൊലീസ് ഇടപെട്ടത്.

ആഘോഷ വേളയിൽ മംഗളൂരു പൊലീസ് കർശന ജാഗ്രത പാലിക്കുമെന്നും മേഖലയിലെ സമാധാനം തകർക്കാൻ ഒരു സംഘത്തെയും അനുവദിക്കില്ലെന്നും എന്‍.ശശി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കമിതാക്കൾക്ക് വാലന്‍റൈൻസ് ദിനത്തിൽ സേവനങ്ങൾ നൽകരുതെന്ന് പൂക്കച്ചവടക്കാർക്കും ഗിഫ്റ്റ് സെന്‍ററുകള്‍ക്കും ഹോട്ടൽ ഉടമകൾക്കും ചിലർ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഇവർക്കെതിരെ 'ബൈൻഡ് ഓവർ' ഉത്തരവ് പുറപ്പെടുവിച്ചതായി കമ്മീഷണർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.