ബെംഗളൂരു : ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 1,250 കോടിയുടേതാണ് പാക്കേജ്. നിലവിലെ നിയന്ത്രണങ്ങൾ അസംഘടിത മേഖലയിലുള്ളവരുടെയും കൃഷിക്കാരുടെയും ഉപജീവനത്തെ ബാധിച്ചതിനാൽ, അതിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന് 1,250 കോടിയിലധികം രൂപയുടെ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കുകയാണെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു.
Read Also………കർണാടകയിൽ ലോക്ക്ഡൗൺ നീട്ടിയേക്കും
കർഷകർ, ഓട്ടോ, ക്യാബ് ഡ്രൈവർമാർ, നിർമാണത്തൊഴിലാളികൾ, കലാകാരന്മാർ, അസംഘടിത മേഖലയിലെ വിവിധ തൊഴിലാളികൾ എന്നിവർക്കായാണ് 1,250 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും തന്‍റെ സർക്കാർ പാക്കേജ് പ്രഖ്യാപിക്കുകയാണെന്നും ഈ ദുഷ്‌കരമായ സമയത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.